എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

പ്രതികളുടെ പക്കൽ നിന്നും ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെയാണ് ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യുക. ഇതോടൊപ്പം കോണ്‍സുലേറ്റ് വഴി നൽകിയ ഖുര്‍ആൻ വിതരണം

0

കൊച്ചി: സ്വര്‍ണം കടത്ത് കേസിൽമുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പ്രതികളുടെ പക്കൽ നിന്നും ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെയാണ് ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യുക. ഇതോടൊപ്പം കോണ്‍സുലേറ്റ് വഴി നൽകിയ ഖുര്‍ആൻ വിതരണം, ഈന്തപ്പഴ വിതരണം, എന്നിവ സംബന്ധിച്ചും വിശദാംശങ്ങൾ തേടും. ഈന്തപ്പഴ വിതരണം സംബന്ധിച്ച് സാമൂഹിക ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ടി വി അനുപമയെ തിരുവനന്തപുരത്ത് വെച്ച് കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ശിവശങ്കറുടെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് കോണ്‍സുലേറ്റ് നൽകിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പിന്റെ വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്തതെന്നാണ് അനുപമ മൊഴി നൽകിയത്. ഇത് സംബന്ധിച്ചും ശിവശങ്കറിൽ നിന്നും കസ്റ്റംസ് വിശദീകരണം തേടും.

അതേസമയം, സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് കേസിൽ സ്വപ്ന സുരേഷ് നൽകിയ ജാമ്യാപേക്ഷ ഇന്ന് എറണാകുളം അഡീഷണൽ ജില്ലാ കോടതി പരിഗണിക്കും. ഹര്‍ജി പരിഗണനയിലിരിക്കെ കഴിഞ്ഞ ദിവസം എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സരിത്ത്, സന്ദീപ്, സ്വപ്ന സുരേഷ് എന്നിവര്‍ക്കെതിരായാണ് പ്രാഥമിക കുറ്റപത്രം നൽകിയിരിക്കുന്നത്. പ്രതികളുടെ പക്കൽ നിന്നും നിരവധി സ്വത്തുക്കൾ കണ്ടെടുത്തതായി കുറ്റപത്രത്തിൽ പറയുന്നു.

നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തിയതില്‍ തനിക്ക് യാതൊരു പങ്കും ഇല്ലെന്നാണ് ശിവശങ്കരന്‍ കസ്റ്റംസിനോട് പറഞ്ഞത്. എന്നാല്‍ സ്വപ്നയടക്കമുള്ളവരുമായുള്ള അടുത്ത ബന്ധം ഈ വാദങ്ങളെ തള്ളിക്കളയുന്നു. അതുകൊണ്ടുതന്നെ കസ്റ്റംസിനും ചില സംശയങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാട്‍സ്ആപ്പ് ചാറ്റുകളടക്കമുള്ള തെളിവുകള്‍ പരിശോധിച്ചപ്പോള്‍ ശിവശങ്കരന്‍റെ പങ്ക് വ്യക്തമായിട്ടുണ്ടെന്നാണ് സൂചന. സ്വപ്നയടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ ശിവശങ്കരന്‍ നല്‍കിയ സഹായങ്ങള്‍ പുറത്ത് കൊണ്ടുവരാനാകുമെന്നാണ് കസ്റ്റംസും കരുതുന്നത്. അങ്ങനെ വന്നാല്‍ കസ്റ്റംസ് പ്രതിപട്ടികയിലും ശിവശങ്കരന്‍റെ പേര് വന്നേക്കാം.

You might also like

-