‘അശ്വത്ഥാമാവ് വെറുമൊരു ആന” കെ സുരേന്ദ്രനും ചെന്നിത്തലയും സംശയത്തിന്റെ നിഴലിൽ എം. ശിവശങ്കർ എഴുതിയ പുസ്തകം വിപണിയിൽ

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെയും പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെയും സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് പുസ്തകം. സ്വർണ്ണം എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉന്നതൻ വിളിച്ചുവെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പിന്നാലെ പ്രതിപക്ഷനേതാവും വാർത്താസമ്മേളനം നടത്തി. കസ്റ്റംസിനു പോലുമില്ലാത്ത ആരോപണമാണിത്. യഥാർത്ഥത്തിലുള്ള പ്രതികളെ കണ്ടെത്താതിരിക്കാൻ വേണ്ടിയാണോ ഇതെന്ന് സംശയിക്കുന്നതായി ശിവശങ്കർ പറയുന്നു

0

തിരുവനന്തപുരം | സർക്കാരിന്റെ വിലക്ക് തള്ളി എം. ശിവശങ്കർ എഴുതിയ പുസ്തകം . ‘അശ്വത്ഥാമാവ് വെറുമൊരു ആന പുറത്തിറങ്ങി കേന്ദ്ര ഏജൻസികൾക്കെതിരെക്കെതിരെയും മാധ്യമങ്ങൾക്കെതിരെയും കടുത്ത വിമർശനമാണ് പുസ്തകത്തിലുടെനീളം ശിവശങ്കർ നടത്തുന്നത് . സർക്കാരിന്റെ എതിർപ്പു വന്നതോടെ കഴിഞ്ഞ ദിവസം രാത്രി തന്നെ തിരക്ക് പിടിച്ച് കോട്ടയത്തെ പുസ്തകശാലകൾ വഴി വിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കോട്ടയത്തെ പുസ്തകശാലകൾ വഴി ‘അശ്വത്ഥാമാവ് വെറുമൊരു ആന’ എന്ന പുസ്തകം ശിവശങ്കർ പുറത്തിറക്കിയത്.

സ്വർണക്കടത്ത് കേസിൽ തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് ശിവശങ്കർ പുസ്തകത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ പേര് പറയിക്കാൻ കസ്റ്റംസ് ഭാര്യയെയും മകനെയും ഭീഷണിപ്പെടുത്തി. കേസിൽ ശിവശങ്കറിനെ കുറ്റക്കാരനാക്കാൻ തുടക്കത്തിലേ ഗൂഢാലോചന നടന്നുവെന്ന് പുസ്തകത്തിൽ പറയുന്നു. സ്വപ്ന രണ്ടുവർഷം മുൻപ് താമസിച്ച ഫ്ലാറ്റിലെ ജീവനക്കാരനെ വരെ എത്തിച്ചാണ് മാധ്യമങ്ങൾ ഗൂഢാലോചനക്ക് തുടക്കമിട്ടത്. അന്വേഷണ ഏജൻസികൾ എത്തും മുൻപേയാണിത്.

ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും ചേർന്ന് നടത്തിയ അന്വേഷണത്തിൽ സ്‌പേസ് പാർക്ക് നിയമനത്തിൽ ശിവശങ്കറിന് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു ശിവശങ്കറിനെ അന്ന് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.
സ്വപനയുടെ നിയമനത്തിന് താൻ ശുപാർശ ചെയ്തിട്ടില്ലെന്നാണ്. ശിവശങ്കർ പറയുന്നത് ,സ്‌പേസ് പാർക്കിന്റെ ആദ്യ ഘട്ട നടപടികൾക്കായി ചുമതലപ്പെടുത്തിയ കൺസൾട്ടൻസി ഏജൻസി, അവർക്ക് മാനവവിഭവ ശേഷി ലഭ്യമാക്കുന്ന സ്ഥാപനം കരാറിലെടുത്ത ജീവനക്കാരി മാത്രമായിരുന്നു സ്വപ്നയെന്ന വസ്തുത ആരും പറയാറില്ലെന്നും ശിവശങ്കർ കുറ്റപ്പെടുത്തുന്നു. 2020 ഓഗസ്റ്റിൽ ഇക്കാര്യങ്ങൾ രേഖാമൂലം സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇതൊന്നും തിരക്കാൻ പോലും തയ്യാറാവാതെയാണ് ആരോപണങ്ങൾ സത്യമെന്ന് പ്രചരിക്കപ്പെടുന്നത്. ഇത് തന്നെയാണ് സത്യാനന്തര കാല ലക്ഷണമെന്നും ശിവശങ്കർ കുറ്റപ്പെടുത്തുന്നു . ശിവശങ്കറിന്റെ വാദങ്ങൾ ഇതായിരിക്കെ സ്‌പേസ് പാർക്കിലെ നിയമനത്തിൽ എന്ത് വീഴ്ചയാണ് ചീഫ് സെക്രട്ടറി തല കമ്മറ്റി കണ്ടെത്തിയതെന്ന ചോദ്യം ശക്തമാക്കും. ധനകാര്യ പരിശോധനാ വിഭാഗവും നിയമനത്തിലെ വീഴ്ചകൾ കണ്ടെത്തിയിരുന്നു. ഇതോടെ നിലവിൽ സർവീസിലുള്ള ഉദ്യോഗസ്ഥൻ ചീഫ് സെക്രട്ടറി തല സമിതിയുടെ കണ്ടെത്തലുകളെ കൂടി തള്ളിക്കളയുന്ന വാദങ്ങൾ.

പത്തനംതിട്ട മല്ലപ്പള്ളിയിൽ കെട്ടിട നിർമാണ തൊഴിലാളിയെ കോൺട്രാക്ടറും സഹോദരനും ചേർന്ന് അടിച്ചുകൊന്നു. തമിഴ്‌നാട് മാർത്താണ്ഡം തക്കല സ്വദേശിയായ സ്റ്റീഫൻ (34) ആണ് കൊല്ലപ്പെട്ടത്. കോൺട്രാക്ടറായ തക്കല സ്വദേശി ആൽവിൻ ജോസ്, ഇയാളുടെ സഹോദരൻ സുരേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽ കൊതുകുകളും മാധ്യമപ്രവർത്തകരും തന്റെ രക്തത്തിനായി മത്സരിച്ചു.ജയിലിലെ അവസ്ഥ പറഞ്ഞതിനാൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള ജയിൽ വകുപ്പിനെതിരെ ശിവശങ്കർ എന്ന് വാർത്തകൾ വന്നേക്കാം എന്നാണ് മറ്റൊരു പരിഹാസം. മകന്റെ വിവാഹ വിഷയം പോലും കസ്റ്റംസ് ഉപയോഗിച്ചു. ഇ.ഡി. മാധ്യമങ്ങളെ ഉപയോഗിച്ചാണ് ഇത് ചെയ്തത്.അന്വേഷണ ഏജൻസികൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഏതറ്റം വരെ പോകും എന്ന് തെളിയിക്കുന്നതായിരുന്നു ചോദ്യംചെയ്യൽ.

തന്റെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുത്ത് ബ്ലാക്ക് മെയിലിങ് ശ്രമിച്ചു.തന്നെ കേസിൽ പെടുത്താൻ ഏറ്റവും ശ്രമിച്ചത് കേന്ദ്ര ധനകാര്യ വകുപ്പിന് കീഴിലുള്ള അന്വേഷണ സംഘങ്ങൾ ആണ്. ഇവിടേക്ക് രണ്ടാംനിര രാഷ്ട്രീയ നേതാക്കൾക്ക് പോലും സ്വാധീനമുണ്ടെന്ന മുനയും പുസ്തകത്തിലുണ്ട്. പണവും സ്വാധീനവും ഉള്ള രാഷ്ട്രീയ-മാധ്യമ അവിശുദ്ധ കൂട്ടുകെട്ടിനെതിരെയാണ് പോരാടിയത്.

സത്യം മാത്രമേ നിലനിൽക്കു എന്ന വിശ്വാസമാണ് ശക്തിയായത്. ചില അധികാരകേന്ദ്രങ്ങളെ പരാമർശിക്കുന്ന മൊഴി ഞാൻ നൽകുമെന്ന് ആരോ കരുതി. ഒളിഞ്ഞും തെളിഞ്ഞും അതിനുള്ള ശ്രമങ്ങൾ നടന്നു. ചില ഉദ്യോഗസ്ഥർക്ക് ഇതിനോട് വിയോജിപ്പുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് റോഡിൽ ചിലർ വാഴ വെച്ചതിന് അച്ഛനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നു എന്ന് പറഞ്ഞാണ് പുസ്തകം തുടങ്ങുന്നത്

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെയും പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെയും സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് പുസ്തകം. സ്വർണ്ണം എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉന്നതൻ വിളിച്ചുവെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പിന്നാലെ പ്രതിപക്ഷനേതാവും വാർത്താസമ്മേളനം നടത്തി. കസ്റ്റംസിനു പോലുമില്ലാത്ത ആരോപണമാണിത്. യഥാർത്ഥത്തിലുള്ള പ്രതികളെ കണ്ടെത്താതിരിക്കാൻ വേണ്ടിയാണോ ഇതെന്ന് സംശയിക്കുന്നതായി ശിവശങ്കർ പറയുന്നു.മഹാഭാരതകഥയിലെ അശ്വത്ഥാമാവിന് സമാനമായി ആനക്ക് സമമായി കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിലെ യുദ്ധത്തിൽ ബലിമൃഗം ആയെന്ന് ശിവശങ്കർ പുസ്തകത്തിൽ സമർത്ഥിക്കുന്നു. കെട്ട് അധ്യായങ്ങളായി ആണ് ശിവശങ്കർ പുസ്തകം രചിച്ചത്.പുസ്തകം മുൻകൂട്ടി അനുവാദമില്ലാതെ പുറത്തിറക്കുന്നതിൽ സർക്കാരിന് നിലപാട് എടുക്കേണ്ടി വരും.

You might also like

-