അങ്കമാലി അതിരൂപത ആസ്ഥാനത്ത് വത്തിക്കാന്‍ സ്ഥാനപതി ഇന്ന് എത്തും

എറണാകുളം അങ്കമാലി അതിരൂപത മെത്രാപോലീത്ത ബിഷപ്പ് ആന്റണി കരിയിലിനെതിരായ നടപടി ചര്‍ച്ച ചെയ്യും . വത്തിക്കാന്റെ ഇന്ത്യന്‍ സ്ഥാനപതി ലെയൊപോള്‍ഡ് ജിറെല്ലി ബിഷപ്പ് ആന്റണി കരിയിലിനെ നേരില്‍ കാണും

0

കൊച്ചി |ഏകികൃത കുർബ്ബാനക്കെതിരെ പ്രതിക്ഷേധിക്കുന്ന എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വത്തിക്കാന്‍ സ്ഥാനപതി ഇന്ന് എത്തും കൊച്ചിയിലെത്തുന്ന സ്ഥാനപതി . എറണാകുളം അങ്കമാലി അതിരൂപത മെത്രാപോലീത്ത ബിഷപ്പ് ആന്റണി കരിയിലിനെതിരായ നടപടി ചര്‍ച്ച ചെയ്യും . വത്തിക്കാന്റെ ഇന്ത്യന്‍ സ്ഥാനപതി ലെയൊപോള്‍ഡ് ജിറെല്ലി ബിഷപ്പ് ആന്റണി കരിയിലിനെ നേരില്‍ കാണും.രാവിലെ എറണാകുളം ബിഷപ് ഹൗസിലായിരിക്കും കൂടികാഴ്ച.

കർദ്ദിനാൾ വിരുദ്ധ സമരങ്ങളെ പിന്തുണച്ചതിനും സിനഡ് തീരുമാനം പരസ്യമായി ലംഘിച്ചതുമാണ് ബിഷപ്പിനെതിരായ നടപടിയ്ക്ക് കാരണമെന്നാണ് നിഗമനം.മെത്രാപോലീത്തൻ വികാരി സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് കഴിഞ്ഞ ആഴ്ച ബിഷപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ബിഷ്പ് മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മാർ ആന്‍റണി കരിയിലിനെ നേരിൽ കാണാൻ വത്തിക്കാൻ സ്ഥാനപതി എത്തിയത്. രാവിലെ എറണാകുളം ബിഷപ് ഹൗസിലായിരിക്കും കൂടികാഴ്ച. ബിഷപ് സ്വയം രാജി വച്ചില്ലങ്കിൽ
ബിഷപ്പിനെ പുറത്താക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് സഭ നീങ്ങിയേക്കും .എന്നാൽ ഭയപ്പെടുത്തി രാജി വാങ്ങാൻ അനുവദിക്കില്ലെന്ന് കർദ്ദിനാൾ വിരുദ്ധ വിഭാഗം വൈദികർ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പിനെ കണ്ട് രാജി വെക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

അതിരൂപതയുടെ ആശങ്ക വൈദികര്‍ ഇന്ന് വത്തിക്കാന്‍ സ്ഥാനപതിയെ നേരില്‍ കണ്ട് അറിയിക്കാന്‍ ശ്രമിക്കും.അതേസമയം സീറോ മലബാർ സഭയിലെ മറ്റു രൂപതകളിലെല്ലാം ഏകികൃത കുർബാന അംഗീകരിച്ചെങ്കിലും . എറണാകുളം അങ്കമാലി അതിരൂപത യിൽ മാത്രം ഏകികൃത കുർബ്ബാന നടപ്പാക്കിയിട്ടില്ല . കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ മാർപാപ്പ ആവശ്യപ്പെടുകയും അന്ത്യ ശാസനം നൽകുകയും ചെയ്തട്ടും അനുസരിക്കാതെ ബിഷപ്പ് ആന്റണി കരിയിൽ ധിക്കാരം നടപടി തുടർന്ന സാഹചര്യത്തിലാണ് ബിഷപ്പ് ആന്റണി കരിയിലിനോട് രാജിവെക്കാൻ വത്തിക്കാൻ ആവശ്യപ്പെട്ടത് .

You might also like

-