ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ അഭിഭാഷകൻ സൈബി ജോസിനെ ചോദ്യം ചെയ്തേക്കും

ഒരു ജഡ്ജിയുടെ പേരിൽ മാത്രം സൈബി വാങ്ങിയത് 50 ലക്ഷം രൂപയാണ്. 72 ലക്ഷം കൈപ്പറ്റിയെന്ന്അാണ് അഭിഭാഷകർ മൊഴി നൽകിയത്. നാല് അഭിഭാഷകരാണ് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയിട്ടുള്ളത്.

0

കൊച്ചി| ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ അഭിഭാഷകൻ സൈബി ജോസിനെ ചോദ്യം ചെയ്തേക്കും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിൽ ഹാജരാകാനാണ് അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുള്ളത്. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വലിയ തുക കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ് കണ്ടെത്തിയിരുന്നു. പണം നൽകിയ കക്ഷികളിൽ സിനിമ നിർമ്മാതാവിനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. പണം തട്ടിയ അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലൻസ് നിർദ്ദേശിച്ചു.

ഒരു ജഡ്ജിയുടെ പേരിൽ മാത്രം സൈബി വാങ്ങിയത് 50 ലക്ഷം രൂപയാണ്. 72 ലക്ഷം കൈപ്പറ്റിയെന്ന്അാണ് അഭിഭാഷകർ മൊഴി നൽകിയത്. നാല് അഭിഭാഷകരാണ് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയിട്ടുള്ളത്. സിനിമ നിർമ്മാതാവിനെതിരെ എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ 25 ലക്ഷം ചെലവായി. 15 ലക്ഷം ഫീസ് ആയി സൈബി വാങ്ങി. ജഡ്ജിക്ക് കൂടുതൽ പൈസ കൊടുക്കേണ്ടതുണ്ടെന്ന് സൈബി പറഞ്ഞതായി മൊഴി ലഭിച്ചിരുന്നു. ആഡംബര ജീവിത രീതികളായിരുന്നു ഇയാളുടേത്. സ്വന്തമായി മൂന്ന് ലക്ഷ്വറി കാറുകളുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങളായിരുന്നു ഇയാളുടേത്. സെബിയുടെ കക്ഷികൾ പ്രമുഖ സിനിമ താരങ്ങൾ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സൈബി ജോസിനെതിരെ കോടതിയലക്ഷ്യ നടപടിയടക്കം ശുപാർശ ചെയ്ത് വിജിലൻസ് രജിസ്ട്രാർ കെവി ജയകുമാർ ചീഫ് ജസ്റ്റിസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ ബാർ കൗൺസിലിന് ശുപാർശ ചെയ്യുമെന്ന് ഹൈക്കോടതി വിജിലൻസ് വിഭാഗം അറിയിച്ചു.

You might also like

-