രാജ്യദ്രോഹക്കേസ് അന്വേഷണവുമായി ആയിഷ സുൽത്താന സഹകരിക്കുന്നില്ലെന്നു ലക്ഷദ്വീപ് പൊലീസ്

2021 ജൂൺ 7ലെ ചാനൽ ചർച്ചയിൽ പറഞ്ഞതിന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന ഹർജിയിലാണു പൊലീസിന്റെ വിശദീകരണം. ചർച്ചയുടെ ദൃശ്യങ്ങൾ പരിശോധിച്ചാൽ ആയിഷ മൊബൈൽ ഫോണിൽ നോക്കി വായിക്കുന്നതു വ്യക്തമാണ്.

0

കൊച്ചി∙ ‘ജൈവായുധ’ പരാമർശത്തിന്റെ പേരിലുള്ള രാജ്യദ്രോഹക്കേസ് അന്വേഷണവുമായി ചലച്ചിത്ര സംവിധായിക ആയിഷ സുൽത്താന സഹകരിക്കുന്നില്ലെന്നു ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയിൽ ആരോപിച്ചു. കേസ് റജിസ്റ്റർ ചെയ്ത ശേഷം മൊബൈലിൽ നിന്നു മെസേജുകളും ചാറ്റുകളും ഡിലീറ്റ് ചെയ്തതിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.കേന്ദ്ര സർക്കാർ ലക്ഷദ്വീപുകാർക്കു നേരെ ജൈവായുധം പ്രയോഗിച്ചതായി .2021 ജൂൺ 7ലെ ചാനൽ ചർച്ചയിൽ പറഞ്ഞതിന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന ഹർജിയിലാണു പൊലീസിന്റെ വിശദീകരണം. ചർച്ചയുടെ ദൃശ്യങ്ങൾ പരിശോധിച്ചാൽ ആയിഷ മൊബൈൽ ഫോണിൽ നോക്കി വായിക്കുന്നതു വ്യക്തമാണ്. ആ സമയത്തു മറ്റാരുമായോ ആശയവിനിമയം ഉണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഇല്ല. രേഖകൾ കൈമാറുന്നില്ലെന്നും പൊലീസ് അറിയിച്ചു.

You might also like

-