സർക്കാരിന്റെ പ്രത്യേക പ്രതിനിധി പദവി ചോദിച്ചു വാങ്ങിയതല്ലെന്ന് കെ.വി.തോമസ്

ഡൽഹിയിൽ പോകുമ്പോൾ കോൺഗ്രസ് നേതാക്കളെ കാണാറുണ്ട്. ഇടതുമുന്നണിയോടൊപ്പമാണ് നിൽക്കുന്നത്. ഇടത് കാഴ്ചപ്പാടുള്ള ആളാണ്. യച്ചൂരിയോടും മറ്റ് നേതാക്കൻമാരോടും നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. വികസന പ്രവർത്തനങ്ങൾക്ക് ഒരുമിച്ചു നിൽക്കണം

0

കൊച്ചി| ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പദവി ചോദിച്ചു വാങ്ങിയതല്ലെന്ന് കെ.വി.തോമസ്. സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതിനോട് മാധ്യമങ്ങളുടെ ചോദ്യങ്ങള്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

‘‘ഡൽഹിയിൽ പോകുമ്പോൾ കോൺഗ്രസ് നേതാക്കളെ കാണാറുണ്ട്. ഇടതുമുന്നണിയോടൊപ്പമാണ് നിൽക്കുന്നത്. ഇടത് കാഴ്ചപ്പാടുള്ള ആളാണ്. യച്ചൂരിയോടും മറ്റ് നേതാക്കൻമാരോടും നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. വികസന പ്രവർത്തനങ്ങൾക്ക് ഒരുമിച്ചു നിൽക്കണം. അതാണ് കെ റെയിലിന് പിന്തുണ നൽകിയത്. നെടുമ്പാശേരി വിമാനത്താവളം, വൈപ്പിൻ പദ്ധതികൾ വന്നപ്പോളും എതിർപ്പുണ്ടായിരുന്നു. അന്നും വികസനത്തിനൊപ്പമായിരുന്നു നിന്നത്.”കെ.വി.തോമസ് പറഞ്ഞു

വാർഡ് പ്രസിഡന്റായി തുടങ്ങിയ ആളാണ്. എല്ലാവരേയും യോജിപ്പിച്ചു നിർത്തി. എന്നെ പുറന്തള്ളിയത് കോൺഗ്രസാണ്. ഞാൻ പത്ത് പേരെ വച്ച് ഗ്രൂപ്പുണ്ടാക്കാൻ നിന്നില്ല. ഗ്രൂപ്പിനൊന്നും നിലനിൽപ്പില്ല. വികസനത്തിന് ഒപ്പം നിൽക്കണം. വികസനകാര്യത്തിൽ പിണറായി വിജയൻ സർക്കാർ ഒരുപാട് മുന്നോട്ടുപോയി. കേരളത്തിന്റെ വികസനത്തിനായി രാഷ്ട്രീയമില്ലാതെ പ്രവർത്തിക്കും. പ്രധാനമന്ത്രിയടക്കമുള്ളവരോടു ബന്ധമുണ്ട്. ഇത് കേരളത്തിന്റെ വികസനത്തിനായി ഉപയോഗിക്കും’’– കെ.വി.തോമസ് പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിനെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതിനു പിന്നാലെയായിരുന്നു നടപടി.

അതേസമയം പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനിച്ചതിൽ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏറെ കാത്തു കാത്തിരുന്ന് കെ.വി.തോമസിന് ഒരു സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നു രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥാനങ്ങൾ നൽകി പാർട്ടിയിലേക്ക് ആളെക്കൂട്ടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രമാണ് സിപിഎമ്മിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘താനടക്കമുള്ള എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും അവസാന വാക്ക് കെപിസിസി പ്രസിഡന്റ് ആയിരിക്കണം. വിഭാഗീയ പ്രവർത്തനങ്ങൾ പാടില്ല. അഭിപ്രായം പാർട്ടി വേദിയിലാണ് പറയേണ്ടത്. ഏതൊരാളും പാർട്ടിയിലും പാർട്ടി ഫോറങ്ങളിലുമാണ് അഭിപ്രായം പറയേണ്ടത്. ഒറ്റക്കെട്ടായി പാർട്ടി മുന്നോട്ടു പോകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്’’– ചെന്നിത്തല പറഞ്ഞു

എംപി. കെ.വി.തോമസിന് ശമ്പളവും കേരളാ ഹൗസിൽ ഒരു മുറിയും കിട്ടുമെന്ന് മുരളീധരൻ പരിഹസിച്ചു. ഇത്തരം നക്കാപ്പിച്ച കണ്ടു പോകുന്നവർക്ക് കോൺഗ്രസിൽ ഇടമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

‘‘പോകുന്നവരെക്കുറിച്ച് ഞാൻ പ്രത്യേകിച്ചൊന്നും പറയുന്നില്ല. പോകുന്നവരൊക്കെ പൊയ്ക്കോട്ടെ. അതുകൊണ്ട് അവർക്ക് മാനസികമായി സമാധാനം കിട്ടുമെങ്കിൽ നല്ലത്. പക്ഷേ, ഈ കിട്ടുന്ന പദവിയിലൊന്നും അത്ര വലിയ കാര്യമില്ല. കേരള ഹൗസിൽ ഒരു റൂം കിട്ടും. ശമ്പളവുമുണ്ടാകും. സുഖമായിട്ടിരിക്കാം’ – മുരളീധരൻ പറഞ്ഞു.

You might also like

-