കെഎസ്എഫ്ഇയിലെ റെയ്ഡ് ഇടതുമണിയിൽ അതൃപ്‍തി

തദ്ദേശ തെരെഞ്ഞെടുപ്പ്പ് നടക്കുന്ന വേളയിൽ വിജിലൻസ് ഇത്തരം പരിശോധന നടത്തിവിവാദമുണ്ടാക്കിയത് ഇടതുമുന്നണിക്കുള്ളതിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്

0

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ ക്രമക്കേട് സംബന്ധിച്ച പരിശോധന റിപ്പോർട്ട് സര്ക്കാരിന് കൈമാറുമെന്ന് വിജിലൻസ് റാലിയിൽ കണ്ടെത്തിയ ഗുരുതര ക്രമക്കേട് ക്രോഡീകരിച്ച് സര്‍ക്കാരിന് വിശദമായ റിപ്പോർട് നൽകും നിരവധി ശാഖകളിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ . റെയ്ഡ് അടക്കം മുള്ളതുടർനടപടികൾ ഇനിയും ഉണ്ടാകും ഓട്ടുവയ്ക്കാതെ നിലവിലെ സാഹചര്യം സർക്കാരിനെ അറിയിക്കും

അതേ സമയം തദ്ദേശ തെരെഞ്ഞെടുപ്പ്പ് നടക്കുന്ന വേളയിൽ വിജിലൻസ് ഇത്തരം പരിശോധന നടത്തിവിവാദമുണ്ടാക്കിയത് ഇടതുമുന്നണിക്കുള്ളതിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തിന് വീണ്ടും ആയുധമുണ്ടാക്കി കൊടുത്തതായാണ് ആക്ഷേപം വിജിലൻസ്
ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ രാഷ്ട്രീയം കളിച്ചത്തായാണ് എൽ ഡി എഫ് വിലയിരുത്തുന്നത് ആരുടെ പരാതി അനുസരിച്ചാണ് പരിശോധന നടക്കുന്നത് എന്ന് വ്യക്തമാക്കണമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ ആവശ്യപ്പെട്ടു. കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൽ തുടർനടപടികൾ ഉടനില്ല. റെയ്ഡ് തുടരുന്നതില്‍ നിന്ന് സർക്കാർ തന്നെ വിജിലൻസിനെ വിലക്കിയെന്നാണ് സൂചന. വിജിലൻസ് ഡയറക്ടർ അവധിയിലായിരിക്കെ നടന്ന മിന്നൽ പരിശോധനയിലും സർക്കാരിന് കടുത്ത അതൃപ്തിയുണ്ട്. റെയ്ഡിന് പിന്നില്‍ വന്‍ ഗൂഢാലോചയെന്ന് ധനവകുപ്പിനും ആക്ഷേപമുണ്ട്.

റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂർത്തിയാകുന്നതിന് മുൻപ് തന്നെ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ് നിലപാടെടുത്തതാണ് സർക്കാരിന്റെ അതൃപ്തിക്ക് ഇടയാക്കിയത്. വിജിലൻസ് ഡയറക്ടർ സുദേഷ് കുമാർ അവധിയിലായിരിക്കെ ഐജിയുടെ നേതൃത്വത്തിൽ സർക്കാർ സ്ഥാപനത്തിൽ തന്നെ റെയ്ഡ് നടന്നതിലും സർക്കാരിന് എതിർപ്പുണ്ട്. അതീവ രഹസ്യ സ്വഭാവത്തിൽ നടന്ന റെയ്ഡിനെ കുറിച്ച് ആഭ്യന്തര വകുപ്പിന് പോലും അറിയിപ്പ് നൽകിയിരുന്നില്ലെന്നാണ് വിവരം. റെയ്ഡ് നടക്കുമ്പോൾ തന്നെ തുടർ നടപടികൾ നിർത്തിവെക്കാൻ വിജിലൻസിന് ഉന്നതതല നിർദേശം ലഭിച്ചിരുന്നു. റെയ്ഡ് ആരംഭിച്ചതിനാൽ നടപടികൾ പൂർത്തിയാക്കിയ ശേഷം പിൻവാങ്ങാനായിരുന്നു നിർദ്ദേശം. റെയ്ഡിനെതിരെ ധനകാര്യ മന്ത്രിയും രംഗത്തെത്തിയിരുന്നു.

ഓപ്പറേഷൻ ബചത് റെയ്ഡിൽ കണ്ടെത്തിയത് ഗുരുതര ചട്ടലംഘനങ്ങൾ ആണെന്നാണ് വിജിലൻസ് വിശദീകരിക്കുന്നത്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ പണം വകമാറ്റിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും ആണ് കണ്ടെത്തൽ . നാൽപ്പത് ശാഖകളിൽ നടന്ന പരിശോധനയിൽ 35 ഇടത്തും ക്രമക്കേട് ഉണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. പരിശോധന സ്വാഭാവിക നടപടി മാത്രമാണെന്നു വിശദീകരിക്കുന്ന വിജിലൻസ് ഇതിന് പിന്നിൽ രാഷ്ട്രീയ താൽപര്യം ഉണ്ടെന്ന ആക്ഷേപം തള്ളുകയാണ്.

You might also like

-