വൈദ്യുതി നിരക്ക് വര്‍ദ്ധിക്കും യൂണിറ്റിന് 15 പൈസ നിരക്കില്‍ സര്‍ ചാര്‍ജ് ഏര്‍പ്പെടുത്താന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി

0

തിരുവനതപുരം : ഈ മാസം ഉപയോഗിച്ചതടക്കം വൈദ്യുതി ചാര്‍ജ് വര്‍ധിക്കും. കഴിഞ്ഞ വര്‍ഷം താപ വൈദ്യുതി വാങ്ങിയതിലെ അധിക ചെലവ് സര്‍ചാര്‍ജായി ഈടാക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കി. യൂനിറ്റിന് 15 പൈസ നിരക്കിലാണ് സര്‍ചാര്‍ജ് ഈടാക്കുക.

കഴിഞ്ഞ വര്‍ഷത്തില്‍ താപവൈദ്യുതി വാങ്ങിയതിലെ അധിക ചിലവ് സര്‍ചാര്‍ജായി ഈടാക്കാന്‍ കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മീഷനോട് അനുമതി തേടിയിരുന്നു. 180 കോടി രൂപ ഈടാക്കാനാണ് അനുമതി തേടിയത്. 81.65 കോടി രൂപ ഈടാക്കാന്‍ കമ്മീഷന്‍ അനുമതി നല്‍കി. 2017 ആഗസ്റ്റ് 16 മുതല്‍ നവംബര്‍ 15 വരെയുള്ള വൈദ്യുതി ഉപഭോഗത്തിനാണ് സര്‍ചാര്‍ജ് ഈടാക്കാകുക. ഈ സമയത്തെ ഉപഭോഗത്തില്‍ യൂനിറ്റിന് 15 പൈസ നിരക്കില്‍ സര്‍ച്ചാര്‍ജ് നല്‍കേണ്ടി വരും. ഈ മാസം മുതല്‍ നല്‍കുന്ന ബില്ലില്‍ ഈ ചാര്‍ജ് കൂടി ഉള്‍പ്പെടുത്തും. ഈ മാസം അധിക വൈദ്യുതി ചാര്‍ജ് നല്‍കേണ്ടി വരുമെന്ന് ചുരുക്കം. 20 യൂനിറ്റില്‍ താഴെ ഉപയോഗിക്കുന്നവര്‍ക്ക് സര്‍ചാര്‍ജ് ബാധകമല്ല.

You might also like

-