ഹരിയാനയിൽ ക്രിസ്റ്റിൻ ദേവാലയം അജ്ഞാതർ ആക്രമിച്ചു യേശുവിന്റെ തിരുസ്വരൂപം തകർത്തു

ക്രിസ്ത്യൻ പള്ളികൾക്കും പുരോഹിതൻമാർക്കുമെതിരെ ഹിന്ദുത്വ ശക്തികളുടെ അക്രമം അടുത്തിടെയായി വർധിച്ചുവരികയാണ്. ക്രിസ്മസ് ആഘോഷത്തിനിടെ നിരവധി സ്ഥലത്താണ് അക്രമം നടന്നത്. യു.പി, കർണാടക, ഗുരുഗ്രാം, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അക്രമം നടന്നിരുന്നു

0

ഫരീദാബാദ് | ഹരിയാനയിലെ അംബാലയിൽ അജ്ഞാതർ ക്രിസ്ത്യൻ പള്ളി ആക്രമിച്ച് യേശു ക്രിസ്തുവിന്റെ തിരുസ്വരൂപം തകർത്തു. ഇന്ന് ഉച്ചക്ക് ശേഷമാണ് അക്രമം നടന്നത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഉച്ചക്ക് 12.30ന് രണ്ടുപേർ മതിൽ ചാടികടന്നാണ് പള്ളി കോമ്പൗണ്ടിൽ കടന്നത്. 1.40 ഓടെ അവർ യേശു ക്രിസ്തുവിന്റെ പ്രതിമ തകർത്തു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.-സാദർ പൊലീസ് സ്റ്റേഷനില് സ്റ്റേഷൻ ഹൗസ് ഓഫീസർ നരേഷ് പറഞ്ഞു.
“സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ തിരിച്ചറിയാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു. “കുറ്റവാളികളെ പിടികൂടാൻ ഞങ്ങൾ മൂന്ന് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. ഞങ്ങൾ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു, രണ്ട് പേർ ഇതിൽ ഉൾപ്പെട്ടതായി തോന്നുന്നു. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഉൾപ്പെട്ടവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു

ക്രിസ്ത്യൻ പള്ളികൾക്കും പുരോഹിതൻമാർക്കുമെതിരെ ഹിന്ദുത്വ ശക്തികളുടെ അക്രമം അടുത്തിടെയായി വർധിച്ചുവരികയാണ്. ക്രിസ്മസ് ആഘോഷത്തിനിടെ നിരവധി സ്ഥലത്താണ് അക്രമം നടന്നത്. യു.പി, കർണാടക, ഗുരുഗ്രാം, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അക്രമം നടന്നിരുന്നു
മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അടുത്തിടെ ഇന്ത്യയിൽ വർധിച്ചുവരികയാണ്. പലയിടത്തും പള്ളികൾ ആക്രമിക്കപ്പെടുകയും ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തു. ക്രിസ്തിയ സഭകൾ ആളുകളെ നിർബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിക്കുന്നുവെന്ന ഭരണകക്ഷിയായ ബിജെപിയുടെ ആരോപണത്തെത്തുടർന്ന് കർണാടകയിൽ അടുത്തിടെ മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കി. ഹരിയാനയിലെ ഒരു സ്വകാര്യ സ്‌കൂളിൽ വ്യാഴാഴ്ച നടന്ന ക്രിസ്മസ് കാർണിവൽ സംഘപരിവാർ ജനക്കൂട്ടം തടസ്സപ്പെടുത്തി.

You might also like

-