കോഴിക്കോട് സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ ജീവനക്കാരൻ കസ്റ്റഡിയിൽ

ഹോട്ടലിൽ വൈകിട്ട് ഭർത്താവിനൊപ്പം എത്തിയ യുവതി ശുചിമുറിയിൽ കയറിയപ്പോഴാണ് സംഭവം കണ്ടെത്തുന്നത്. ജനലിൽ വെള്ള പേപ്പർ പൊതിഞ്ഞു വച്ചതായി ശ്രദ്ധയില്‍പ്പെട്ട യുവതി സംശയം തോന്നിയ പേപ്പർ തുറന്നു നോക്കിയപ്പോൾ ഫോൺ ക്യാമറ തുറന്നു വച്ച നിലയിലായിരുന്നു

0

കോഴിക്കോട് | നഗരത്തിലെ ഹോട്ടലില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാൾ ഉത്തർ ദിനാജ്പുർ ഖൂർഖ സ്വദേശി തുഫൈൽ രാജയാണ്(20) അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ഹോട്ടലിൽ വൈകിട്ട് ഭർത്താവിനൊപ്പം എത്തിയ യുവതി ശുചിമുറിയിൽ കയറിയപ്പോഴാണ് സംഭവം കണ്ടെത്തുന്നത്. ജനലിൽ വെള്ള പേപ്പർ പൊതിഞ്ഞു വച്ചതായി ശ്രദ്ധയില്‍പ്പെട്ട യുവതി സംശയം തോന്നിയ പേപ്പർ തുറന്നു നോക്കിയപ്പോൾ ഫോൺ ക്യാമറ തുറന്നു വച്ച നിലയിലായിരുന്നു.

ഫോൺ എടുത്ത ശേഷം വിവരം ഹോട്ടൽ ഉടമയെ അറിയിച്ച യുവതി തുടര്‍ന്ന് പോലീസിൽ പരാതി നൽകി. ഫറോക്ക് ഇൻസ്പെക്ടർ ജി.ബാലചന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് സംഭവ സ്ഥലത്തെത്തി ഫോൺ പരിശോധിച്ചു. തൊഴിലാളിയെ ഹോട്ടലിൽ എത്തി കസ്റ്റഡിയിലെടുത്തു. ഒന്നര മാസം മുൻപാണ് പ്രതി കോഴിക്കോട് നഗരത്തിലെ ഹോട്ടലിൽ ജോലിക്കെത്തിയത്.

-

You might also like

-