എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി ഒത്തുതീർക്കാൻ ശ്രമിച്ച കോവളം സ്റ്റേഷൻ ഹൗസ് ഓഫിസറെ സ്ഥലം മാറ്റി

എംഎൽഎയ്ക്കെതിരെ യുവതി സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതി അദ്ദേഹം കോവളം എസ്എച്ച്ഒയ്ക്കു കൈമാറിയിരുന്നു. പരാതി പിൻവലിക്കാൻ എൽദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും അതിന് ഇടനിലക്കാരനായി എസ്എച്ച്ഒ നിന്നുവെന്നും യുവതി ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് സ്ഥലംമാറ്റം.

0

തിരുവനന്തപുരം | എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ പരാതി പിൻവലിപ്പിക്കാൻ ഇടനില നിന്നെന്ന് പരാതിക്കാരി ആരോപണമുന്നയിച്ച കോവളം സ്റ്റേഷൻ ഹൗസ് ഓഫിസറെ സ്ഥലം മാറ്റി. കോവളം എസ്എച്ച്ഒ ജി.പ്രൈജുവിനെ ആലപ്പുഴ പട്ടണക്കാട് പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്. നെയ്യാർ ഡാം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എസ്.ബിജോയിക്കാണ് പകരം നിയമനം. മറ്റു നാലു പേർക്കും സ്ഥലംമാറ്റമുണ്ടെങ്കിലും യുവതിയുടെ പരാതിയാണ് പ്രൈജുവിനെതിരെ പെട്ടെന്നുള്ള നടപടിക്കു കാരണമെന്നാണു സൂചന.

എംഎൽഎയ്ക്കെതിരെ യുവതി സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതി അദ്ദേഹം കോവളം എസ്എച്ച്ഒയ്ക്കു കൈമാറിയിരുന്നു. പരാതി പിൻവലിക്കാൻ എൽദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും അതിന് ഇടനിലക്കാരനായി എസ്എച്ച്ഒ നിന്നുവെന്നും യുവതി ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് സ്ഥലംമാറ്റം.ഇതോടൊപ്പം ആലപ്പുഴ തൃക്കുന്നപ്പുഴ സ്റ്റേഷൻ എസ്എച്ച്ഒ എം.എം.മഞ്ജുദാസിനെ നെയ്യാർ ഡാമിലേക്കും പട്ടണക്കാട് എസ്എച്ച്ഒ ആർ.എസ്.ബിജുവിനെ തൃക്കുന്നപ്പുഴയിലേക്കും സ്ഥലംമാറ്റി.
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ സ്ത്രീയെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കോവളം പൊലീസ് കേസെടുത്തിരിക്കുന്നത്.എന്നാല്‍ കേസെടുക്കുന്നത് സിഐ പ്രൈജു വൈകിപ്പിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. വനിതാ സെല്ലിനാണ് ആദ്യം പരാതി നല്‍കിയത്. എംഎല്‍എക്കെതിരെയുള്ള പരാതിയായതിനാല്‍ കമ്മീഷണര്‍ക്ക് നല്‍കാന്‍ ആവശ്യപ്പെട്ടു. പരാതി നല്‍കിയതിന് ശേഷം ഒത്തുതീര്‍പ്പിന് ശ്രമിച്ചു. പത്തുവര്‍ഷമായി കുന്നപ്പിള്ളിലുമായി പരിചയമുണ്ട്. കേസ് എടുക്കുന്നത് കോവളം സിഐ വൈകിപ്പിച്ചുവെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

You might also like

-