കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം അസമിലെ കാമുകിക്ക് ഒപ്പം ജീവിക്കാൻ പണമുണ്ടാക്കുന്നത്തിന്

മുന്ന് വർഷമായി തുടരുന്നതാണ് ഇവരുടെ ബന്ധം ബിലിന്റെ സാമൂഹ്യ ആക്കികൊണ്ട് പരിശോധിച്ചതിൽ നിന്നാണ് അസ്സാംകാരിയുമായുള്ള ബന്ധം പൊലീസിന് ലഭിച്ചത് തുടർന്നുള്ള ചോദ്യം ചെയ്യലിൽ കാമുകിയുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചു

0

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട അസം കരിയോടുത്തുള്ള ജീവിതത്തിന് പണം കണ്ടെത്താനാണ് കൊലപാതകം നടത്തിയതെന്ന് കോട്ടയത്ത് വീട്ടമ്മയെ കൊന്ന കേസിലെ പ്രതി മുഹമ്മദ് ബിലാൽ പൊലീസിനോട് സമ്മതിച്ചു.മുന്ന് വർഷമായി തുടരുന്നതാണ് ഇവരുടെ ബന്ധം ബിലിന്റെ സാമൂഹ്യ ആക്കികൊണ്ട് പരിശോധിച്ചതിൽ നിന്നാണ് അസ്സാംകാരിയുമായുള്ള ബന്ധം പൊലീസിന് ലഭിച്ചത് തുടർന്നുള്ള ചോദ്യം ചെയ്യലിൽ കാമുകിയുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചു കൂടാതെ ഓൺലൈൻ ചീട്ടുകളിവഴിയും പണം ലഭിച്ചതായും ബിലാൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

സോഷ്യൽ മീഡിയിൽ വളരെ സജീവമായിരുന്ന ഇയാൾ അഞ്ച് ഭാഷകൾ നന്നായി കൈകാര്യം ചെയ്യു. പ്രേമം മൂത്തപ്പോൾ രണ്ട് തവണ യുവതിയെ അസമിലെത്തി കണ്ടു. ജംഗിൾ റമ്മി എന്ന ഓൺലൈൻ ചീട്ടുകളി വഴി പണം കിട്ടിയിരുന്നു. കൂടുതൽ പണം കിട്ടുന്നതിന് വേണ്ടിയാണ് കൃത്യം ആസൂത്രണം ചെയ്തതെന്ന് മുഹമ്മദ് ബിലാൽ മൊഴി നൽകി.
അതിനിടെ കോട്ടയം ഷീബ കൊലക്കേസിലെ പ്രതി ബിലാലിനെ ആലപ്പുഴയിലെ ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ശേഷമാണ് ബിലാല്‍ ലോഡ്ജിലെത്തിയത്. മെയ് ഒന്നാം തിയ്യതി രാവിലെ ലോഡ്ജിലെത്തിയ ബിലാല്‍ ഒരു മണിക്ക് റൂം ഒഴിഞ്ഞു പോയി. ബിലാല്‍ എത്തിയപ്പോള്‍ അസ്വാഭാവികത തോന്നിയില്ലെന്ന് ലോഡ്ജ് ജീവനക്കാരൻ ഷാജി പറഞ്ഞു.

ഇന്നലെ തണ്ണീര്‍ മുക്കത്ത് നടത്തിയ തെളിവെടുപ്പില്‍ കായലില്‍ ഉപേക്ഷിച്ച മൊബൈല്‍ ഫോണുകളും കത്തികളും കണ്ടെത്തിയിരുന്നു. ആദ്യ ദിവസം കൊച്ചിയില്‍ നടത്തിയ തെളിവെടുപ്പില്‍ മോഷണം പോയ സ്വര്‍ണ്ണവും കണ്ടെത്തി. തിങ്കളാഴ്ചയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ വീണ്ടും ഹാജരാക്കാനാണ് ഉദ്ദേശിക്കുന്നത്.തലയ്ക്ക് അടിയേറ്റ് ചികിത്സയില്‍ കഴിയുന്ന ഷീബയുടെ ഭര്‍ത്താവ് സാലിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ന്യൂറോ ശസ്ത്രക്രിയ തീവ്രപരിചരണ വിഭാഗത്തിലാണ് സാലിയുള്ളത്. തലച്ചൊറിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ട്. ദ്രവരൂപത്തിലുളള ഭക്ഷണവും സാലിക്ക് നല്‍കിത്തുടങ്ങി.

You might also like

-