കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

മിനി ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്നത്.

0

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണം മൂന്നായത്.ദേശീയ ദുരന്തനിവാരണ സേന ഉള്‍പ്പെടെയുള്ളവര്‍ നടത്തി വന്ന തെരച്ചില്‍ അവസാനിപ്പിച്ചു. ചൊവ്വാഴ്ചയാണ് കൊല്‍ക്കത്തയിലെ മെജര്‍ഹാത് പാലം തകര്‍ന്ന് അപകടമുണ്ടായത്. മിനി ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്നത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി മമത ബാനര്‍ജി അഞ്ച് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. അപകടം പരമദയനീയമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംങ് പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേനയുടെ നാലുസംഘങ്ങളെ വിട്ടിട്ടുണ്ട്.ഒരു സംഘം കൂടി പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

You might also like

-