എംഎം മാണിയെ ന്യായികരിച്ചു കോടിയേരി ”എംഎം മണിയുടെ പ്രസംഗത്തില്‍ അണ്‍പാര്‍ലമെന്ററിയായി ഒന്നുമില്ല

'എംഎം മണിയുടെ പ്രസംഗത്തില്‍ അണ്‍പാര്‍ലമെന്ററിയായി ഒന്നുമില്ലെന്ന് സ്പീക്കര്‍ പറഞ്ഞിട്ടുണ്ട്. നിയമസഭയ്ക്കുള്ളില്‍ നടന്ന സംഭവമായത് കൊണ്ട് സ്പീക്കറാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. സ്പീക്കര്‍ തീരുമാനിക്കട്ടേ

0

തിരുവനന്തപുരം | ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് പറയാനാണ് എംഎം മണി ശ്രമിച്ചതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമസഭയ്ക്കുള്ളില്‍ നടന്ന സംഭവമായത് കൊണ്ട് സ്പീക്കറാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്: ”എംഎം മണിയുടെ പ്രസംഗത്തില്‍ അണ്‍പാര്‍ലമെന്ററിയായി ഒന്നുമില്ലെന്ന് സ്പീക്കര്‍ പറഞ്ഞിട്ടുണ്ട്. നിയമസഭയ്ക്കുള്ളില്‍ നടന്ന സംഭവമായത് കൊണ്ട് സ്പീക്കറാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. സ്പീക്കര്‍ തീരുമാനിക്കട്ടേ. ചന്ദ്രശേഖരന്‍ കൊലയില്‍ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും പങ്കില്ലെന്നത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യം വ്യക്തമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്.’

കേന്ദ്ര മന്ത്രിമാര്‍ സംസ്ഥാനത്ത് നടത്തുന്ന ഇടപെടൽ സദുദ്ദേശപരമല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. കേരളത്തിലെ വികസന പദ്ധതികളെല്ലാം കേന്ദ്രത്തിന്റേതാണെന്നാണ് അവകാശപ്പെടുന്നത്. കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികൾ പോലും നടപ്പാക്കുന്നില്ല. നേമം ടെർമിനൽ കോച്ച് ഫാക്ടറി ഇതിനുദാഹരണമാണെന്നും കോടിയേരി പറഞ്ഞു. വിവിധ റെയിൽ പദ്ധതികൾ പ്രഖ്യാപിച്ച ശേഷം കേന്ദ്രം ഉപേക്ഷിച്ചു. ദേശീയ പാതാ വികസനം കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയാണ്. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനമാണ് വഹിച്ചത്. കേന്ദ്ര മന്ത്രിമാരുടെ ഇടപെടൽ സദുദ്ദേശപരമല്ലെന്നും കോടിയേരി വിമ‍ര്‍ശിച്ചു.

You might also like

-