26  കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ  സംരഷിച്ചിരുന്നത്  പൊലീസിലെ ഉന്നതർ !

ആറര കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പന്തളം സ്വദേശി നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് ലക്ഷമണ ഇടപെട്ടത്. ഈ കേസിലെ അന്വേഷണം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജില്ലാ ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാല്‍ കേസന്വേഷണം തിരിച്ച് ചേര്‍ത്തല എസ്എച്ച്ഒയ്ക്ക് കൈമാറാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ പേരില്‍ ട്രാഫിക് ഐജിയായ ജി. ലക്ഷ്മണ ഉത്തരവിറക്കുകയായിരു

0

ചേര്‍ത്തല: 26 കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ പല കേസുകളിലും സംരക്ഷിച്ചത് ഉന്നതരെന്ന് കണ്ടെത്തല്‍. ട്രാഫിക് ഐജി ജി. ലക്ഷ്മണ മോന്‍സണിനായി ഇടപെട്ടതിന്റെ ഇമെയില്‍ വിവരങ്ങള്‍ പുറത്തുവന്നു. മുൻ ഡി ജി പി ലോക്നാഥ് ബെഹ്റയും പല കേസ്സുകയിലും ഇടപെട്ടതായതും വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട് . ഇയാളുടെ കേസുകളിലും നിയമ വിരുദ്ധ ഇടപാടുകളിലും പങ്കാളികളയ ഐ പി എസ്, ഐ എ എസ് ഉദോഗസ്ഥരുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട് നേരത്തെ മോന്‍സണെതിരായ പരാതിയിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്ന് ചേര്‍ത്തല എസ്എച്ച്ഒയ്ക്ക് കൈമാറാന്‍ ലക്ഷമണ ആവശ്യപ്പെട്ടതിന്റെ തെളിവുകളാണ്‌ പുറത്തുവന്നത്

ആറര കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പന്തളം സ്വദേശി നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് ലക്ഷമണ ഇടപെട്ടത്. ഈ കേസിലെ അന്വേഷണം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജില്ലാ ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാല്‍ കേസന്വേഷണം തിരിച്ച് ചേര്‍ത്തല എസ്എച്ച്ഒയ്ക്ക് കൈമാറാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ പേരില്‍ ട്രാഫിക് ഐജിയായ ജി. ലക്ഷ്മണ ഉത്തരവിറക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലക്ഷ്മണ അയച്ച ഇമെയില്‍ വിവരങ്ങളാണിപ്പോള്‍ പുറത്തുവന്നത്. കേസന്വേഷണം മാറ്റാന്‍ ലക്ഷ്മണ ഉത്തരവിട്ട ഇ-മെയില്‍ വിവരങ്ങള്‍ മോന്‍സണ്‍ തന്നെയാണ് പരാതിക്കാര്‍ക്ക് നല്‍കിയിരുന്നത്. തങ്ങളില്‍ വിശ്വാസ്യതയുണ്ടാക്കാനാണ് മോന്‍സണ്‍ ഐജിയുടെ ഉത്തരവ്  കാണിച്ചുതന്നതെന്ന് പരാതിക്കാര്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.

സംസ്ഥാനത്തെ നിരവധി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മോന്‍സണുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് വിവരം. കൊച്ചി നഗരത്തിലെ രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിന് തൊട്ടുമുമ്പ് ചേര്‍ത്തലയില്‍ നടന്ന മോന്‍സണിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിലും പ്രമുഖരായ പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരും മോന്‍സണും തമ്മില്‍ നിയമവിരുദ്ധമായ ഇടപെടലുകളുണ്ടോയെന്നത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും.ഒക്ടോബര്‍ ആറ് വരെ റിമാന്‍ഡിലുള്ള മോന്‍സണെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.

കണ്ണൂർ എം പി യും  കെ പി സി സി  പ്രസിഡണ്ടുമായ  കെ സുധാകരുമായും   മുൻ ചീഫ് സെകട്ടറി   ജി തോംസണും   ഇയാളുടെ ഷോപ്പിലും  വീട്ടിലും സന്ദർശനം നടത്തിയതായാണ് വിവരം  കെ സുധാരനും  ജിജിതോമസാനും   ഇയാളുടെ ഷോപ്പ് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്

യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത മുപ്പത് വെള്ളിക്കാശില്‍ രണ്ടെണ്ണം കൈയിലുണ്ട്. കൂടെ മോശയുടെ അംശവടി, യേശുദേവന്റെ തിരുവസ്ത്രത്തിന്റെ അംശം, ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മൈസൂര്‍ കൊട്ടാരത്തിന്റെ ആധാരം, രവിവര്‍മയുടെയും ഡാവിഞ്ചിയുടെയും ഒപ്പോടുകൂടിയ അവര്‍ വരച്ച യഥാര്‍ഥ ചിത്രങ്ങള്‍… മോണ്‍സണ്‍ മാവുങ്കലിന്റെ കൈവശമുള്ള വസ്തുക്കളുടെ പട്ടിക വളരെ വലുതാണ്.എന്നാല്‍, ഇവയില്‍ സത്യം എന്തെങ്കിലുമുണ്ടോ എന്ന് സൂക്ഷ്മാന്വേഷണത്തിലൂടെ കണ്ടെത്തേണ്ടിവരും. പിടിച്ചെടുത്ത പല വസ്തുക്കളും തിരുവനന്തപുരത്തെ ആശാരിയാണ് നിര്‍മിച്ചു നല്‍കിയ തെന്നാണ്  കേസ്സില്ന്റെ  അന്വേഷണം  നടത്തുന്ന  ക്രൈംബ്രാഞ്ച് എസ്.പി. എം.ജെ. സോജന്‍ പറയുന്നതു . മോണ്‍സന്റെ വെബ്‌സൈറ്റില്‍ ആളെക്കുറിച്ചും പുരാവസ്തുക്കളെക്കുറിച്ചുമൊക്കെ വിശദമായി പറയുന്നുണ്ട്. കോസ്‌മോസ് ഗ്രൂപ്പ്, കലിംഗ ഫൗണ്ടേഷന്‍ എന്നീ പേരുകളിലുള്ള സ്ഥാപനങ്ങളുടേതായിട്ടാണ് വെബ്‌സൈറ്റ്. വിപുലമായ ഗാലറിയില്‍ പുരാവസ്തുക്കളുടേതുള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങളും. 

തെലുങ്ക് സിനിമയിലെ അഭിനേതാവാണെന്നും പറയുന്നുണ്ട്. സിനിമാ രംഗങ്ങളുടേതുപോലുള്ള നിരവധി ചിത്രങ്ങളുമുണ്ട്. യൂട്യൂബ് ചാനലിലൂടെയും ചില മാധ്യമങ്ങളിലൂടെയും മോണ്‍സന്‍ വിവരങ്ങളെല്ലാം ജനങ്ങളിലേക്ക് എത്തിച്ചിട്ടുമുണ്ട്. അപൂര്‍വമായ പുരാവസ്തുക്കള്‍ തേടിയിറങ്ങുന്ന പലരും ആദ്യം എത്തുന്നത് മോണ്‍സന്റെ വീട്ടിലാണ്. പലതും കാണിച്ച് ഇവരെ വീഴ്ത്തും.നൂറോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ലേലംചെയ്‌തെടുത്ത പുരാതന വസ്തുക്കളാണിവയെന്നാണ് മോന്‍സണ്‍ അവകാശപ്പെട്ടിരുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ ഇയാള്‍ക്കെതിരേ ഒരു പരാതിയും എത്തിയിട്ടില്ല. വസ്തുക്കള്‍ക്ക് മൂല്യവും പഴക്കവും ഇയാള്‍ സ്വയമേ ഇടുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. പുരാവസ്തുക്കളെന്ന് അവകാശപ്പെടുന്നവ മോഷണം പോകാതിരിക്കാന്‍ വിദേശനായ്ക്കളെയും വളര്‍ത്തിയിരുന്നു. ലക്ഷങ്ങള്‍ വിലവരുന്ന നായ്ക്കള്‍ എന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, അത്രയും വിലയൊന്നും ഈ നായ്ക്കള്‍ക്ക് ഇല്ലെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൂടെ മ്യൂസിയത്തിന്റെ കാവലിന് കറുത്തവസ്ത്രം ധരിച്ച അംഗരക്ഷകരും.

You might also like

-