മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മൂന്നു മരണം; നിര്‍ത്താതെ പോയ കപ്പലിനായി തിരച്ചില്‍ തുടങ്ങി

അപകടമുണ്ടാക്കിയ കപ്പൽ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞട്ടില്ല രക്ഷ പ്രവർത്തങ്ങൾ ഉർജ്ജിതപ്പെടുത്താൻ മുഖ്യമന്ത്രി കോസ്റ്റ്കൊ ഗാർഡിനും തീരദേശപൊലിസിനും നിർദേശം കൊടുത്തു

0

കൊച്ചി : കൊച്ചി മുമ്പത്ത് മൽസ്യബന്ധന ബോട്ട് കപ്പലിൽ ഇടിച്ചു മൂന്ന് മൽസ്യത്തൊഴിലാളികൾ മരിച്ചു .എട്ടുപേരെ കാണാതായി ,അഴിമുഖത്താണ് അപകടമുണടായത് ഇടിയുടെ ആഘാതത്തിൽബോട്ട് പൂർണമായും തകർന്നു കൊച്ചി കേന്ദ്രമായി മൽസ്യ ബന്ധനം നടത്തുന്ന ഓഷ്യാന എന്ന ബോട്ടിലാണ് കപ്പലിടിച്ചത്. 15 പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത് പുർച്ചയെയാണ് അപകടം .മുനമ്പം തുറ മുഖത്തുനിന്നും പതിനഞ്ച് നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത് .അപകടമറിഞ്ഞെത്തിയ മൽസ്യത്തൊഴിലാളികൾ ചേർന്നാണ് അപകടത്തിൽ പെട്ടവരെ രക്ഷപെടുത്തിയത് . മൂന്ന് പേര് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ട്

അതേസമയം അപകടമുണ്ടാക്കിയ കപ്പൽ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞട്ടില്ല രക്ഷ പ്രവർത്തങ്ങൾ ഉർജ്ജിതപ്പെടുത്താൻ മുഖ്യമന്ത്രി കോസ്റ്റ്കൊ ഗാർഡിനും
തീരദേശപൊലിസിനും നിർദേശം കൊടുത്തു ബോട്ടിൽ ഇടിച്ചകപ്പൽ കണ്ടെത്താൻ തീരദേശപൊലീസിനെ മന്ത്രി ജെ . മേഴ്‌സി കുട്ടിയമ്മ നിർദേശം നൽകി അപകടം നടക്കുമ്പോൾ കപ്പൽ ചാലിൽ നിരവധികപ്പൽ ഉണ്ടായിരുന്നതായും അതുകൊണ്ട് അപകടമുണടാക്കിയത് ഏത് കപ്പലാണെന്ന് തിരിച്ചറിയാൻ കഴുയത് പോകുകയായിരുന്നു . മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങൾ എറണാകുളത്തെത്തിച്ചു . നേവിയും കോസ്റ്റ് ഗാർഡും അപകടമേഖലയിൽ ഇപ്പോൾ തിരച്ചിൽ നടത്തിവരികയാണ്

You might also like

-