അളവിൽ കൂടുതൽ കെ എം ഷാജിയുടെ വീട് പൊളിച്ചു നിക്കണം കോഴിക്കോട് കോർപറേഷൻ

കോർപറേഷനിൽ നിന്നും അനുമതി നേടിയത് 3200 ചതുരശ്രയടി വീട് നിർമ്മാണത്തിനാണ്. എന്നാൽ ഷാജിയുടെ വീട് 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്

0

കോഴിക്കോട്: കെ.എം ഷാജിയുടെ വീട് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോർപറേഷൻ നോട്ടീസ് നൽകി. കോർപറേഷൻ നൽകിയ അനുമതിയേക്കൾ വലിയ അളവിൽ വീട് വച്ചതിനെ തുടർന്നാണ് നടപടി. ഹയർ സെക്കൻഡറി കോഴ ആരോപണവുമായി ബന്ധപ്പെട്ട് അനധികൃതസ്വത്ത് സമ്പാദന കേസിൽ ഇ.ഡിയുടെ നിർദ്ദേശപ്രകാരം ഇന്നലെ കെ എം ഷാജിയുടെ വീട് നഗരസഭ അളന്നു തിട്ടപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് നഗരസഭയിൽ സമർപ്പിച്ച പ്ലാനിൽ നിന്നും വ്യത്യസ്തമായി വീട് നിർമ്മിച്ചെന്നു കണ്ടെത്തിയത്.

കോർപറേഷനിൽ നിന്നും അനുമതി നേടിയത് 3200 ചതുരശ്രയടി വീട് നിർമ്മാണത്തിനാണ്. എന്നാൽ ഷാജിയുടെ വീട് 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്. 2016-ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കിയിരുന്നില്ല. ഇതേത്തുടർന്ന് ഇതുവരെ വീടിന് നമ്പര്‍ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധികനിര്‍മാണമെന്നാണ് കോർപറേഷന്റെ കണ്ടെത്തൽ.

You might also like

-