ഇരകൾക്ക് നഷ്ടപരിഹാരത്തുക കൈമാറാതെ കടൽക്കൊലക്കേസ് അവസാനിപ്പിക്കരുതെന്ന് കേരളം.

ഇറ്റാലിയൻ നാവികരുമായി ബന്ധപ്പെട്ട ഹർജികൾ ഒൻപത് വർഷമായി സുപ്രിം കോടതിയുടെ പരിഗണനയിലാണ്.

0

ഡല്‍ഹി: നഷ്ടപരിഹാരത്തുക കൈമാറാതെ കടൽക്കൊലക്കേസുമായി ബന്ധപ്പെട്ട സുപ്രിം കോടതിയിലെ കേസ് നടപടികൾ അവസാനിപ്പിക്കരുതെന്ന് കേരളം. സുപ്രിം കോടതിയെ ഇന്ന് നിലപാട് അറിയിക്കും. നഷ്ടപരിഹാരത്തുകയായ പത്ത് കോടി രൂപ കോടതിയിൽ കെട്ടിവയ്ക്കണം. നഷ്ടപരിഹാരം സംബന്ധിച്ച് ഇറ്റലി മുന്നോട്ടുവച്ച നിർദേശം ഇരകളുടെ കുടുംബങ്ങൾ അംഗീകരിച്ചതായും സംസ്ഥാന സർക്കാർ അറിയിക്കും.കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം കൈമാറിയെന്നും, വിഷയം ഒത്തുതീർന്നുവെന്നും കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചിരുന്നു.

ഇറ്റാലിയൻ നാവികരുമായി ബന്ധപ്പെട്ട ഹർജികൾ ഒൻപത് വർഷമായി സുപ്രിം കോടതിയുടെ പരിഗണനയിലാണ്. നാവികർക്കെതിരെ ഇന്ത്യയിൽ പ്രോസിക്യൂഷൻ നടപടി കഴിയില്ലെന്നും, ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നുമാണ് രാജ്യാന്തര ആർബിട്രേഷൻ കോടതി വിധിച്ചത്. ഈ വിധിയെ ഇന്ത്യ അംഗീകരിക്കുന്നതായി കേന്ദ്രസർക്കാർ കഴിഞ്ഞവർഷം ജൂലൈയിൽ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.കടല്‍ക്കൊല കേസില്‍ ഇറ്റലി നല്‍കുന്ന പത്ത് കോടി രൂപ നഷ്ടപരിഹാര തുക സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായി കേരളം. ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. കടല്‍ കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇറ്റലി നല്‍കുന്ന നഷ്ടപരിഹാര തുക സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചു. വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബ അംഗങ്ങളും സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിയും നഷ്ടപരിഹാരം സ്വീകരിക്കാമെന്ന് വ്യക്തമാക്കി നല്‍കിയ സത്യവാങ്മൂലങ്ങളും കേരളം കൈമാറിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

കന്യാകുമാരി, കൊല്ലം ജില്ലകളിലെ കളക്ടര്‍മാര്‍ ആണ് മല്‍സ്യതൊഴിലാളികളുടെ കുടുംബങ്ങളും, ബോട്ട് ഉടമകളുമായി ചര്‍ച്ച നടത്തിയത്. നേരത്തെ നല്‍കിയ 2.17 കോടിക്ക് പുറമെയാണ് ഇപ്പോള്‍ നല്‍കുന്ന പത്ത് കോടി നഷ്ടപരിഹാരമെന്നാണ് ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസ്സി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്.

You might also like

-