കേരളം കൊടും ചൂടിലേക്ക്.

ആറ് ജില്ലകളിൽ ഇന്ന് സാധാരണയിൽ കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

0

തിരുവനന്തപുരം : കേരളം കൊടും ചൂടിലേക്ക്. ആറ് ജില്ലകളിൽ ഇന്ന് സാധാരണയിൽ കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കോട്ടയം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ചൂട് വർദ്ധിക്കുക.

സാധാരണയിൽ നിന്നും രണ്ടും മൂന്നും സെൽഷ്യസ് വരെ താപനില വർദ്ധിക്കും എന്നാണ് റിപ്പോർട്ട്. ഈ ജില്ലകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്നലെയും ഇവിടെ ചൂട് അധികമായിരുന്നു.

വേനൽക്കാലത്ത് കേരളത്തിൽ വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാലാണ് താപനില ഉയരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ശരാശരിയിൽ നിന്നും 33 ശതമാനം മഴ കുറഞ്ഞതും വരണ്ട വടക്ക് കിഴക്കൻ കാറ്റിന്റെ സ്വാധീനവും താപനില ഉയരാനുള്ള കാരണങ്ങളാണ്.

പാലക്കാട് ജില്ലയിലാണ് ഇന്നലെ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയത്. 41.5 ഡിഗ്രി സെൽഷ്യസ്. കോട്ടയം, കൊല്ലം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. തൃശൂരിൽ 38.6, പാലക്കാട് 38 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തി.

You might also like

-