മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ കേരളത്തിന് ഞങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ കേരളം ചർച്ചകൾക്ക് തയ്യാറാകണം

രു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമാണ് ചര്‍ച്ച നടത്തണ്ടേത്. പ്രശ്നങ്ങൾ കേരളവും തമിഴ്നാടും ചർച്ച ചെയ്ത് തീരുമാനിച്ചാൽ കോടതിക്ക് ഇടപെടേണ്ട സാഹചര്യം തന്നെയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

0

ഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം. കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് സംബന്ധിച്ച് ഉടന്‍ തീരുമാനം എടുക്കണം. ഇരു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമാണ് ചര്‍ച്ച നടത്തണ്ടേത്. പ്രശ്നങ്ങൾ കേരളവും തമിഴ്നാടും ചർച്ച ചെയ്ത് തീരുമാനിച്ചാൽ കോടതിക്ക് ഇടപെടേണ്ട സാഹചര്യം തന്നെയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ജലനിരപ്പ് സംബന്ധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണം. അങ്ങനെയാണെങ്കില്‍ കോടതിക്ക് ഇടപെടേണ്ട സാഹചര്യം ഉണ്ടാകില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടാകണം. നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കേണ്ട അടിയന്തര സാഹചര്യമുണ്ടോ എന്നും കോടതി ചോദിച്ചു.മുല്ലപ്പെരിയാർ പരിസരത്ത് ആളുകൾ ഭീതിയോടെ കഴിയുകയാണെന്നും 139 അടിയാക്കി ജലനിരപ്പ് നിർത്തണമെന്നും കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിൽ ജലനിരപ്പ് 139 അടിയാക്കി നിർത്തേണ്ട അടിയന്തിര സാഹചര്യമുണ്ടോ എന്ന് കോടതി ചോദിച്ചു. മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. ഇതൊരു രാഷ്ട്രീയ വിഷയമാക്കരുതെന്നും കോടതി പറഞ്ഞു. കേസ് പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി വച്ചു.

ജലനരിപ്പ് 139 അടിയായി നിലനിര്‍ത്തുന്നത് സംബന്ധിച്ച് കേന്ദ്ര ജലകമ്മീഷനോടും സുപ്രീംകോടതി നിലപാട് തേടിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി കുറയ്‌ക്കണമെന്നാണ് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പെന്നും കേരളം കോടതിയെ അറിയിച്ചു. കേരളവുമായും മേല്‍നോട്ട സമിതിയുമായും ആലോചിക്കാമെന്നാണ് തമിഴ്‌നാട് അറിയിച്ചത്. 2018ല്‍ 139 അടി കടന്നിരുന്നു എന്നും തമിഴ്‌നാട് വ്യക്തമാക്കി.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഡാം ഇപ്പോള്‍ പൊുമെന്നാണ് ചിലര്‍ ഭീതി പരത്തുന്നത്. തെറ്റായ പ്രചാരണങ്ങളെ നിയമപരമായി നേരിടും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് തന്നെയാണ് കേരളത്തിന്റെ നിലപാട്. അതില്‍ മാറ്റമില്ല. എന്നാല്‍ തമിഴ്‌നാടുമായി ചില ഭിന്നതകളുണ്ട്. ഇവ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

You might also like

-