സംസ്ഥാനത്തു 83 പേർക്ക് കോവിഡ് സ്ഥികരിച്ചു ,62 പേര് രോഗമുക്തി നേടി,ഒരാൾ മരിച്ചു

രോഗംപിടിപെട്ടവരിൽ 37 പേര് ഇതര സംസ്ഥാനങ്ങളിൽ നിന്നുവന്നവർക്കാണ്

0

തിരുവനതപുരം :സംസ്ഥാനത്തു 83 പേർക്ക് കോവിഡ് സ്ഥികരിച്ചു
62 പേര് രോഗമുകത്തി നേടി തിരുവനന്തപുരം- 16, കൊല്ലം- 2, എറണാകുളം- 6, തൃശൂര്‍- 7, പാലക്കാട്- 13, മലപ്പുറം- 2, കോഴിക്കോട്- 3, കണ്ണൂര്‍- 8, കാസര്‍ഗോഡ്- 5 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.രോഗം പിടിപെട്ടതിൽ 27 പേര് വിദേശത്തുന്നുവന്നവർസംസ്ഥാനത്തു 35 സ്ഥലനങ്ങളെക്കുടി ഹോട് സ്പോട്ടായി പ്രഖ്യപിച്ചു ,സംസ്ഥാനത്തു 137 ഹോട് സ്പോട്ടുകൾ ആയി  5 ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെട്ടു, പതിനാലുപേർക്ക് രോഗം പിടിപെട്ടത് സമ്പർഗ്ഗത്തിലൂടെ ,രോഗംപിടിപെട്ടവരിൽ 37 പേര് ഇതര സംസ്ഥാനങ്ങളിൽ നിന്നുവന്നവർക്കാണ് കോവിഡ്  ബാധിച്ചു മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി പി.കെ. മുഹമ്മദ് ആണ് മരിച്ചത്. അദ്ദേഹത്തിന് ഗുരുതരമായ കരള്‍ രോഗം ബാധിച്ചിരുന്നു. ഇന്നലെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 27 പേർ വിദേശത്ത് നിന്ന് എത്തിയതാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് 37 പേർ. സമ്പർക്കം മൂലം 14 പേർക്ക് രോഗം. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. തൃശൂരിൽ സമ്പർക്കം മൂലം രോഗം വന്നവരിൽ 4 പേർ കോർപറേഷൻ ശുചീകരണ തൊഴിലാളികളാണ്. 4 പേർ വെയർ ഹൗസിൽ ഹെഡ് ലോഡിങ് തൊഴിലാളികളാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് രോഗബാധ സ്ഥിരീകരിച്ചവർ– മഹാരാഷ്ട്ര 20, ഡൽഹി– 7. തമിഴ്നാട്– 4, കർണാടക 4, ബംഗാൾ– 1, മധ്യപ്രദേശ്1 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.

തൃശൂർ 25 , തിരുവനതപുരം,16 , പാലാക്ഡ് 13,മലപ്പുറം 10 ,കാസർകോട് 10 , കൊല്ലം 8 കണ്ണൂർ 7,എറണാകുളം 2 ,കോഴിക്കോട് 1 , കോട്ടയം ,2,എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കോവിഡ് ബാധിതര്‍.ഇതുവരെ രണ്ടര ലക്ഷം അതിഥി തൊഴിലാളികളെ അതത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചയക്കാന്‍ സാധിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം കേരളത്തില്‍ നിന്നും പോയ ചിലര്‍ തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ഇവര്‍ തിരിച്ചെത്തിയാല്‍ ഉടനെ ജോലിയില്‍ പ്രവേശിപ്പിക്കരുതെന്നും, സുരക്ഷാക്രമീകരണങ്ങളോടെയുള്ള ക്വാറന്റീന്‍ പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

എയര്‍പോര്‍ട്ട് വഴി 59,034 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,31,225 പേരും റെയില്‍വേ വഴി 24,250 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 2,16,130 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,949 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,17,027 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1922 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5044 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,03,757 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2873 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 27,118 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 25,757 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് പുതുതായി 2 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരി, ലക്കിടി പേരൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

35 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 133 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.നാവായിക്കുളം, നെല്ലനാട്, കുളത്തൂര്‍, പുല്ലമ്പാറ, പുളിമാത്ത്, കാരോട്, മുദാക്കല്‍, വാമനപുരം, മാണിക്കല്‍ എന്നിവ ഹോട്ട് സ്‌പോട്ടില്‍ എന്നിവയാണ് തിരുവനന്തപുരം ജില്ലയില്‍ നിന്നും ഒഴിവാക്കിയ ഹോട്ട് സ്‌പോട്ടുകള്‍.

You might also like

-