കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണി കുമാർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച

എറണാകുളം ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ച നാൽപത് മിനിറ്റോളം നീണ്ടു നിന്നു. ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ അഡ്വ.സൈബി ജോസ് കിടങ്ങൂര്‍ കോഴ വാങ്ങിയെന്ന ആരോപണം വലിയ വിവാദമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മിലുള്ള കൂടിക്കാഴ്ച വലിയ കൗതുകം സൃഷ്ടിച്ചിരിന്നു . എന്നാൽ സൈബി ജോസ് കിടങ്ങൂരിനെതിരായ കോഴ കേസിൻ്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച എന്ന മാധ്യമ വാർത്തകൾ ഹൈക്കോടതിവാര്‍ത്താക്കുറിപ്പിലൂടെ നിഷേധിച്ചു.

0

കൊച്ചി| കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണി കുമാർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ച നാൽപത് മിനിറ്റോളം നീണ്ടു നിന്നു. ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ അഡ്വ.സൈബി ജോസ് കിടങ്ങൂര്‍ കോഴ വാങ്ങിയെന്ന ആരോപണം വലിയ വിവാദമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മിലുള്ള കൂടിക്കാഴ്ച വലിയ കൗതുകം സൃഷ്ടിച്ചിരിന്നു . എന്നാൽ സൈബി ജോസ് കിടങ്ങൂരിനെതിരായ കോഴ കേസിൻ്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച എന്ന മാധ്യമ വാർത്തകൾ ഹൈക്കോടതിവാര്‍ത്താക്കുറിപ്പിലൂടെ നിഷേധിച്ചു. ചീഫ് ജസ്റ്റിസിൻ്റെ മകളുടെ വിവാഹം ക്ഷണിക്കാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു .

അതേസമയം അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, പട്ന ഹൈക്കോടതിയിലെ ജസ്റ്റിസ് അഹ്സാനുദ്ധീൻ അമാനുള്ള, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മനോജ് മിശ്ര എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരാക്കി കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. ഉത്തരവില്‍ രാഷ്ട്രപതി ഒപ്പിട്ട് വിജ്ഞാപനം ഇറങ്ങി. കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് ഉറപ്പ് കേന്ദ്രം കോടതിയില്‍ നല്‍കിയിരുന്നു. അഞ്ചുപേരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

You might also like

-