855 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. 968 പേര്‍ രോഗമുക്തി

. 724 പേര്‍ക്ക് സമ്പര്‍ക്കംവഴി കോവിഡ് ബാധിച്ചു; ഉറവിടമറിയാത്ത കേസുകള്‍ 56 ആണ് ഇന്ന്

0

തിരുവനതപുരം :സംസ്ഥാനത്ത് 885 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒപ്പം 968 പേര്‍ക്ക് രോഗമുക്തിയും. പുതിയ രോഗബാധ സ്ഥിരീകരിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് രോഗമുക്തി ഇതാദ്യമാണ്. 724 പേര്‍ക്ക് സമ്പര്‍ക്കംവഴി കോവിഡ് ബാധിച്ചു; ഉറവിടമറിയാത്ത കേസുകള്‍ 56 ആണ് ഇന്ന്.
സംസ്ഥാനത്ത് നാല് കോവിഡ് മരണം കൂടി. ചെങ്ങന്നൂരിൽ മരിച്ച തമിഴ്നാട് തെങ്കാശി സ്വദേശി ബിനൂരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ കോഴിക്കോട് മരിച്ച രണ്ടുേപര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച കൊച്ചി കാക്കനാട് കരുണാലയത്തിലെ അന്തേവാസിക്കും രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് മൂന്ന് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്റലിജന്‍സ് ആസ്ഥാനത്തെ പൊലീസുകാരനും റൂറല്‍ എസ്.പി ഓഫിസിലെ പൊലീസുകാരനും എ.ആര്‍.ക്യാംപിലെ പൊലീസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്റലിജന്‍സ് ആസ്ഥാനത്തെ ഡ്രൈവര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.

-

You might also like

-