പാലാ ബിഷപ്പിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ് (എം)ജോസ് കെ. മാണി, റോഷി അഗസ്റ്റിന്‍, എന്‍. ജയരാജംഉം ബിഷപ്പിനെ കണ്ടു

പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സന്ദര്‍ശന വിവരം പങ്കുവെച്ചത്. വൈകീട്ട് ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്

0

കോട്ടയം :പാലാ ബിഷപ്പിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ് (എം). പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ബിഷപ്പിനെ നേരിട്ടു കണ്ട് പിന്തുണ അറിയിച്ചു. ജോസ് കെ. മാണി, റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് മറ്റു എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് ബിഷപ്പിനെ കണ്ടത്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സന്ദര്‍ശന വിവരം പങ്കുവെച്ചത്. വൈകീട്ട് ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. പാർട്ടി എം എൽ എമാരും ഒപ്പമുണ്ടായിരുന്നു. പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തെ ജോസ് കെ മാണി പിന്തുണച്ചിരുന്നു. ബിഷപ്പ് സംസാരിച്ചത് മയക്കുമരുന്നെന്ന വിപത്തിനെതിരെയാണെന്നാണ് ജോസ് കെ മാണി അഭിപ്രായപ്പെട്ടിരുന്നു.

മയക്കുമരുന്നെന്ന വിപത്തിനെതിരെ സാമൂഹ്യ ജാഗ്രത വേണം എന്നാണ് ബിഷപ്പ് പറഞ്ഞതെന്നും ഒരു മതങ്ങളെയും ഉന്നംവച്ചല്ല ആ പ്രസ്താവനയെന്നുമാണ് ജോസ് കെ മാണി വിഷയത്തിൽ മുമ്പ് പ്രതികരിച്ചത്. മുഖ്യമന്ത്രിയും ഇടത് മുന്നണിയും പറഞ്ഞത് ഇക്കാര്യം തന്നെയാണെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.

You might also like