“വെളുത്ത ചായക്ക്” വെള്ളികിട്ടി ” കണ്ണൻ ദേവൻ കമ്പനിയുടെ” വെളുത്ത” (വൈറ്റ് ടി ) ചായക്ക് സിൽവർ അന്താരാഷ്ട്ര പുരസ്‌കാരം

ലോകത്തുത്പാദിപ്പിക്കുന്ന നൂറു കണക്കിന് തേയില ബ്രാൻഡുകളിൽ നിന്നും തേയിലയുടെ രുചി , ഗുണം , നിലവാരം, നറുമണം തുടങ്ങിയവ പരിശോധിച്ചതാണ് റിപ്പിൾ വൈറ്റിനെ മികച്ച തേയിലയായി തെരെഞ്ഞെടുത്തത് .

0

മൂന്നാർ : കണ്ണൻ ദേവൻ കമ്പനിയുടെ” വെളുത്ത” (വൈറ്റ് ടി ) ചായക്ക് അന്താരാഷ്ട്ര പുരസ്‌കാരം . അമേരിക്കയിലെ ബോൾഡർ കോളോർഡോയിൽ നടന്ന 2019 അന്തരാഷ്ട്ര ടി ചാംബ്യൻ ഷിപ്പിലാണ് മികച്ച തേയിലയായി റിപ്പിൽ വൈറ്റ് ടി തെരഞ്ഞെടുക്കപ്പെട്ടത്. കെ ഡി എച്ച് പി കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ തേയില ബ്രാൻഡ് ആയ റിപ്പിൽ വൈറ്റ് TEA ആണ് ലോക തേയില ചാമ്പ്യൻ ഷിപ്പിൽ ഏറ്റവും നല്ല തേയിലക്കുള്ള സിൽവർ മെഡൽ നേടിയത് . മൂന്ന് അന്താരാഷ്ട്ര വിധികർത്താക്കളുടെ പാനലാണ് റിപ്പിൾ വൈറ്റിനെ നമ്പർ വൺ തേയിലയായി തെരെഞ്ഞെടുത്തത് .

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ തേയില കമ്പനിയായ കെ ഡി എച്ച് പി, ടാറ്റ ഗ്ലോബൽ ബിവറേജസ് ലിമിറ്റഡിന്റെ അസോസിയേറ്റഡ് സ്ഥാപനമാണ്. ലോകത്തുത്പാദിപ്പിക്കുന്ന നൂറു കണക്കിന് തേയില ബ്രാൻഡുകളിൽ നിന്നും തേയിലയുടെ രുചി , ഗുണം , നിലവാരം, നറുമണം തുടങ്ങിയവ പരിശോധിച്ചതാണ് റിപ്പിൾ വൈറ്റിനെ മികച്ച തേയിലയായി തെരെഞ്ഞെടുത്തത് .

എല്ലാ അന്തരാഷ്ട്ര മാനദണ്ഡങ്ങളും വിവിധ ഭക്ഷ്യ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് കെ ഡി എച്ച് പി കമ്പനി ഉന്നത നിലവാരത്തിലാണ് റിപ്പിൾ വൈറ്റ് ടി തയാറാക്കുന്നതെന്ന് കമ്പനിയുടെ മാനേജ്‌ജിങ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ കെ മാത്യു എബ്രഹാം പറഞ്ഞു . വലിയ ഗുനിലവാരമുള്ള ഇത്തരം തേയിലയ്ക്ക് പൊതു വിപണിയിൽ പന്ത്രണ്ടായിരം രൂപ വരെ കിലോക്ക് ലഭിക്കാവുന്നതാണെന്നും ഈ തേയില കെ ഡി എച്ച് പി കമ്പനി ഉത്പാദിപ്പിക്കുന്നത് സമുദ്ര നിരപ്പിൽ നിന്നും നാലായിരം അടിമുതൽ ഏഴായിരം അടിവരെ ഉയരത്തിൽ വളരുന്ന തേയില ചെടിയുടെ നാമ്പിൽ നിന്നുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

റിപ്പിളിന്റെ വിവിധ തേയില ബ്രാൻഡുകളായ “സിൽവർ ടിപ്‌സ്” ഗ്രീൻടീ ക്ലാസിക് , റോസ് ടി, കുണ്ടള ഓർഗാനിക് , ചെണ്ടുവരൈ എക്സോട്ടിക്ക എന്നിവയും അന്ത്രരാഷ്ട്ര നിലവാരമുള്ള തേയിലകളാണ് . സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തേയില ഉത്പാദക കമ്പിനിയായ കെ ഡി എച്ച് പി യുടെ വാർഷിക ഉത്പാദനം 25മില്ല്യൻ കിലോയാണ് .


കമ്പനിയുടെ പതിനാറ് ഫാക്ടറികളിൽ പലതും ഐഎസ് ഓ 22000 അംഗീകാരവും എഫ് എസ് എസ് സി 22000 യോഗ്യതയും നേടിയിട്ടുണ്ട് , കൂടാതെ നൂറു ശതമാനം ” റെയിൻ ഫോറെസ്റ് അലയൻസ്,” ട്രസ്റ്റ് ടി ” തുടങ്ങിയ അന്തരാഷ്ട്ര യോഗ്യതകളും കമ്പനിക്കുണ്ട് . ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് കമ്പനി ” ചായി ബസാർ “എന്നപേരിൽ നിരവധി ഔട്ട് ലറ്റുകളും മുന്നാറിൽ സ്ഥാപിച്ചിട്ടുണ്ട് . സംസ്ഥാനത്തിനകത്തും പുറത്തും കമ്പനിയുടെ തേയില ഉത്പന്നങ്ങൾ സുലഭമാണ് , കമ്പനിയുടെ www .kdhptea .com വെബ് സൈറ്റ് വഴി ഓൺ ലൈൻ നായി ഉത്പന്നങ്ങൾ വാങ്ങാനാവും

You might also like

-