കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു.

2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1979 ല്‍ നൃത്തത്തിനുള്ള അവാര്‍ഡും 1990 ല്‍ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നല്‍കി കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

0

കോഴിക്കോട് :കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു. കൊയിലാണ്ടിയിലെ വീട്ടിൽ പുലർച്ചെയായിരുന്നു അന്ത്യം. 105 വയസ്സായിരുന്നു.കഥകളിക്ക് പുറമേ കേരളനടനം, നൃത്തം എന്നിവയിലും അസാമാന്യ പാടവം പ്രകടിപ്പിച്ചു. 1931 മുതൽ നൃത്ത അധ്യാപനം ആരംഭിച്ച അദ്ദേഹം1944ൽ കണ്ണൂരിൽ ഭാരതീയ നൃത്തകലാലയം ആരംഭിച്ചു. ഉത്തര മലബാറിലെ ആദ്യത്തെ നൃത്തവിദ്യാലയമായിരുന്നു ഇത്. 1946ൽ തലശേരിയിൽ ഭാരതീയ നാട്യകലാലയവും മലബാർ സുകുമാരൻ ഭാഗവതർ, ചേമഞ്ചേരി ശിവദാസ് എന്നിവരുടെ സഹായത്തോടെ 1974ൽ കോഴിക്കോട് പൂക്കാട് യുവജന കലാലയവും അദ്ദേഹം ആരംഭിച്ചു.

ആദ്യമായി ചുട്ടികുത്തി കഥകളി വേഷം അണിയുമ്പോൾ 14 വയസ് മാത്രമായിരുന്നു ചേമഞ്ചേരിക്ക് പ്രായം. അദ്ദേഹം പകർന്നാടിയ കൃഷ്ണ, കുചേല വേഷങ്ങൾ കഥകളി ആസ്വാദകർക്ക് മറക്കാനാവില്ല. കുചലവൃത്തം, ദുര്യാധനവധം, രുക്‌മിണിസ്വയംവരം തുടങ്ങിയ കഥകളിലെ കുഞ്ഞിരാമൻ നായരുടെ കൃഷ്‌ണവേഷങ്ങൾ പ്രസിദ്ധമാണ്.

2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1979 ല്‍ നൃത്തത്തിനുള്ള അവാര്‍ഡും 1990 ല്‍ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നല്‍കി കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 2001ല്‍ കേരള കലാമണ്ഡലം വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ്‌ നല്‍കി ആദരിച്ചു. സിനിമാതാരങ്ങളുൾപ്പെടെ നൂറുകണക്കിന് ശിഷ്യസമ്പത്തിന് ഉടമയാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ.

You might also like

-