മദനി കേരളത്തിൽ എത്തിയാൽ ഭീകര സംഘടകളുമായി ചേർന്ന് കേസ്സ് അട്ടിമറിക്കുമെന്ന് കർണാടക സർക്കാർ സുപ്രിം കോടതിയിൽ

മദനി കേരളത്തിൽ എത്തിയാൽ ഭീകര സംഘടനകളുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുമെന്നാണ് കർണാടകത്തിന്റെ വാദം

0

ഡൽഹി : അബ്ദുൾ നാസർ മദനിക്കെതിരെ കർണാടക സർക്കാർ വിചാരണ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു .കേരളത്തിലേക്ക് പോകാൻ മ അദ്‌നിയെ അനുവദിക്കരുതെന്നാണ് കർണാടക സർക്കാരിന്റെ ആവശ്യം .മദനി കേരളത്തിൽ എത്തിയാൽ ഭീകര സംഘടനകളുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുമെന്നാണ് കർണാടകത്തിന്റെ വാദം. മദനിയെ സ്വതന്ത്രമാക്കിയാൽ വീണ്ടും ഭീകരവാദ പ്രവർത്തനത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും മറ്റ് നിരവധി കേസുകൾ മദനിക്കെതിരെയുണ്ടെന്നും സത്യവാംങ്മൂലത്തിൽ പറയുന്നു.

കർണാടക ആഭ്യന്തര വകുപ്പ് സുപ്രീംകോടതിയിൽ നൽകിയ 26 പേജുള്ള സത്യവാംങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്. കേരളത്തിലേക്ക് പോകാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മദനി നൽകിയ ഹർജിയിലാണ് കർണാടകത്തിന്‍റെ സത്യവാംങ്മൂലം. ബെംഗളൂരു സ്ഫോടനക്കേസ് വിചാരണ പൂർത്തിയാകുന്നത് വരെ കേരളത്തിൽ തങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മദനി സുപ്രീം കോടതിയെ സമീപിച്ചത്.

You might also like

-