കോൺഗ്രസിനല്ലാതെ മറ്റൊരു രാഷ്‌ട്രീയ പാർട്ടിക്കും പ്രതിപക്ഷത്തെ നയിക്കാനാവില്ലെന്ന് കനയ്യ കുമാർ.

ഭഗത് സിംഗിന്റെ ധീരബലിദാന ദിനമായ ഇന്ന് ചരിത്ര ദിനമാണ്. കോൺഗ്രസ് പാർട്ടി ഭഗത് സിംഗിന്റെ ധൈര്യം ഉയർത്തിപ്പിടിക്കുന്നുവെന്നും കനയ്യ കുമാർ പറഞ്ഞു

0

ഡൽഹി : കോണ്‍ഗ്രസില്ലാതെ ഇന്ത്യ രക്ഷപ്പെടില്ലെന്ന് മനസ്സിലാക്കിയാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്ന് കനയ്യ കുമാര്‍. അംഗത്വമെടുത്ത ശേഷം എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു കനയ്യ.കോൺഗ്രസിനല്ലാതെ മറ്റൊരു രാഷ്‌ട്രീയ പാർട്ടിക്കും പ്രതിപക്ഷത്തെ നയിക്കാനാവില്ലെന്ന് മുൻ കനയ്യ കുമാർപറഞ്ഞു . ഭഗത് സിംഗിന്റെ ധീരബലിദാന ദിനമായ ഇന്ന് ചരിത്ര ദിനമാണ്. കോൺഗ്രസ് പാർട്ടി ഭഗത് സിംഗിന്റെ ധൈര്യം ഉയർത്തിപ്പിടിക്കുന്നുവെന്നും കനയ്യ കുമാർ പറഞ്ഞു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ച ശേഷമാണ് കനയ്യ കുമാർ ഇക്കാര്യം അറിയിച്ചത്. ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയും ചടങ്ങിൽ പങ്കെടുത്തു.

കോൺഗ്രസ് ഒരു പാർട്ടിയല്ല മറിച്ച് ഒരു ആശയമാണ്. ഇവിടെ വ്യക്തികൾക്കല്ല പ്രാധാന്യം. ജനാധിപത്യത്തിനാണ് കോൺഗ്രസ് മുൻഗണ നൽകുന്നത്. താൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്നയാളാണ്. രാജ്യത്തെ രക്ഷിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒരേയൊരു പാർട്ടിയാണ് കോൺഗ്രസ് എന്നും പാർട്ടിയില്ലാതെ രാജ്യത്തിന് നിലനിൽപ്പ് ഉണ്ടാവില്ലെന്നും കനയ്യ കുമാർ പറഞ്ഞു.കോൺഗ്രസ് ഒരു വലിയ കപ്പലാണ്. അതിനെ സംരക്ഷിക്കുന്നിതലൂടെ മഹാത്മാ ഗാന്ധിയുടെ ഐക്യവും, ഭഗത് സിംഗിന്റെ ധൈര്യവും, അംബേദ്കറിന്റെ സമത്വമെന്ന ആശയവും സംരക്ഷിക്കപ്പെടും. ഇതിന് വേണ്ടിയാണ് താൻ പാർട്ടിയിൽ അംഗത്വം സ്വീകരിച്ചത് എന്ന് കനയ്യ കുമാർ അറിയിച്ചു.

ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണം തനിക്ക് കോൺഗ്രസിൽ ചേരാൻ സാധിച്ചില്ലെന്നാണ് ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി പറഞ്ഞത്. ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിയും കനയ്യയ്‌ക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തെങ്കിലും അദ്ദേഹം കോൺഗ്രസിൽ ചേർന്നില്ല. പക്ഷെ കോൺഗ്രസിന് പിന്തുണ നൽകുമെന്ന് മേവാനി പറഞ്ഞു. സാങ്കേതിക കാരണങ്ങളാലാണ് പാർട്ടിയിൽ നിലവിൽ ചേരാൻ കഴിയാത്തതെന്നും ജിഗ്നേഷ് മേവാനി കൂട്ടിച്ചേർത്തു. ഗുജറാത്തിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കുമെന്നും മേവാനി വ്യക്തമാക്കി.

You might also like

-