കനയ്യ കുമാർ ഇന്ന് കോൺഗ്രസിൽ ചേർന്നേക്കും

ജിഗ്നേഷ് മേവാനിയെ ഗുജറാത്തിന്റെ വർക്കിങ് പ്രസിഡന്റ് ആക്കിയേക്കും എന്നാണ് സൂചന. അതേസമയം കനയ്യ കുമാറിനെ ബീഹാറിന്റെ വർക്കിങ് പ്രസിഡന്റ് സംബന്ധിച്ച ചർച്ചകൾ നടക്കുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്.

0

സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയും ഇന്ന് കോൺഗ്രസിൽ ചേരും. മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഇരുവരും കോൺഗ്രസിൽ ചേരുമെന്നാണ് വിവരം

ഡൽഹി : സിപിഐ കേന്ദ്ര നിർവാഹക സമിതിയംഗം കനയ്യ കുമാർ ഇന്ന് കോൺഗ്രസിൽ ചേർന്നേക്കും . കനയ്യയുടെ കോൺഗ്രസ് പ്രവേശനം നാളെ മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് നടക്കും. ജിഗ്നേഷ് മേവാനിയും നാളെ വാർത്താ സമ്മേളനത്തിൽ കനയ്യക്കൊപ്പം പങ്കെടുക്കുമെങ്കിലും ഇദ്ദേഹത്തിന്റെ കോൺഗ്രസ് പ്രവേശനം പിന്നീടായിരിക്കും. കനയ്യ കുമാറിനൊപ്പം ഇദ്ദേഹത്തിന്റെ അനുയായികളും കോൺഗ്രസിൽ ചേരും. ഭഗത് സിംഗ് ദിനത്തിലാണ് ഇരുവരും പാർട്ടിയുടെ ഭാഗമാകുന്നത്.  കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ ചർച്ച നടത്തിയിരുന്നു. കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രണ്ടുപേരും ഔദ്യോഗികമായി സിപിഐയെ അറിയിച്ചിരുന്നില്ല. കോൺഗ്രസ് നേതൃത്വവും ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രതികരണം ഇതുവരെ നൽകിയില്ല.ജിഗ്നേഷ് മേവാനിയെ ഗുജറാത്തിന്റെ വർക്കിങ് പ്രസിഡന്റ് ആക്കിയേക്കും എന്നാണ് സൂചന. അതേസമയം കനയ്യ കുമാറിനെ ബീഹാറിന്റെ വർക്കിങ് പ്രസിഡന്റ് സംബന്ധിച്ച ചർച്ചകൾ നടക്കുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്.

ജെഎൻയുവിലെ സമര പോരാളി കനയ്യയെ പല മുതിർന്ന നേതാക്കളെയും അവഗണിച്ചു സി പി ഐ ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു . കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായിയില്‍ മത്സരിക്കാന്‍ സി പി ഐ ടിക്കറ്റും നല്‍കി. എല്ലായിടത്തു കനയ്യ പാർട്ടിക്ക് തലവേദനയായി മാറി ഇതോടെയാണ് പാർട്ടിയിൽ പ്രശനങ്ങൾ ഉടെലെടുക്കുന്നത് .
തെരഞ്ഞെടുപ്പിലെ ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ്, പാറ്റ്ന ഓഫീസ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം അങ്ങനെ പാര്‍ട്ടിയുടെ നെറ്റി ചുളിച്ച സംഭവങ്ങള്‍ പിന്നീടുണ്ടായി. ബിഹാറിലെ ഇപ്പോഴത്തെ നേതൃത്വത്തെ മാറ്റണമെന്നും സംസ്ഥാന സെകട്ടറിയായി തന്നെ അവരോധിക്കണമെന്നും കനയ്യ ആവശ്യപ്പെട്ടു ഇതിന് പുറമെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത പാർട്ടി കൗൺസിൽ യോഗത്തിൽ ഈ ആവശ്യം ചർച്ച ചെയ്യാമെന്നിരിക്കെയാണ് കനയ്യയുടെ രാഷ്ട്രീയമാറ്റം. ഇതിന് വഴങ്ങാത്തയോതോടെയാണ് കനയ്യയും സംഘവും പാർട്ടി വിടുന്നത് .
അതേസമയം, കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഡി രാജയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യ കുമാര്‍ പാര്‍ട്ടി വിട്ടുപോകുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഐ കരുതുന്നത്.

കോണ്‍ഗ്രസുമായി സഹകരിക്കുന്ന ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷേ് മേവാനിയുമായുള്ള സൗഹൃദമാണ് ബദല്‍ കോണ്‍ഗ്രസ് എന്ന ചിന്തയിലേക്ക് കനയ്യയെ നയിച്ചത്. കോണ്‍ഗ്രസ് ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദ്ദിക് പട്ടേല്‍ മധ്യസ്ഥനായാണ് ചര്‍ച്ച നടത്തിയത്. രാഹുല്‍ഗാന്ധിയും, പ്രിയങ്കഗാന്ധിയുമായി കൂടിക്കാഴ്ചകള്‍ നടത്തി. കോണ്‍ഗ്രസിലേക്ക് ഉടന്‍ എത്താനിരിക്കുന്ന പ്രശാന്ത്കിഷോറും ചര്‍ച്ചകളുടെ ഭാഗമായി. അങ്ങനെയാണ് കനയ്യ കുമാറും, ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
ജെഎൻയുവിലെ വിപ്ലവാകാരിയെ ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ സിപിഐ പ്രതീക്ഷിച്ചത് ഉത്തരേന്ത്യയിൽ സിപിഐയുടെയും ഇടതുപക്ഷത്തിന്റെയും ആഴത്തിലുള്ള വേരോട്ടമുണ്ടാക്കുകയായിരുന്നു .എന്നാൽ സി പി ഐ നേതൃത്തത്തെ കബളിപ്പിച്ചാണ് കനയ്യയും സംഘവും പാർട്ടി വിടുന്നത്

You might also like

-