കാനം പിണറായുടെ അടിമ , വീണ ജോർജിന് ഫോണിനോട് അലർജി സി പി ഐ സംഘടനാ റിപ്പോര്‍ട്ട്

മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെ പോലെയാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പ്രവർത്തിക്കുന്നതെന്നാണ് സമ്മേളനത്തിത്തിൽ അംഗങ്ങൾ ഉയർത്തിയ പ്രധാന വിമര്‍ശനം.

0

പത്തനംതിട്ട | കാനത്തിനെതിരെ രൂക്ഷ വിമർശനവുമായി പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ , എൽദോ എബ്രഹാമിനെ പോലീസ് തല്ലിയപ്പോൾ കാനം ന്യായീകരിച്ചു. പ്രതിപക്ഷത്ത് വരുമ്പോഴും കാനം ഇങ്ങനെ ന്യായീകരിക്കുമോ എന്ന് സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ അഭിപ്രായമുയർന്നു. . അടൂരിൽ ചിറ്റയത്തെ തോൽപ്പിക്കാൻ സിപിഐഎമിലെ ഒരു വിഭാഗം ശ്രമിച്ചു. അതാണ് ഭൂരിപക്ഷം കുറഞ്ഞത് എന്നും പ്രതിനിധികൾ തുറന്നടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെ പോലെയാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പ്രവർത്തിക്കുന്നതെന്നാണ് സമ്മേളനത്തിത്തിൽ അംഗങ്ങൾ ഉയർത്തിയ പ്രധാന വിമര്‍ശനം.

സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തെറ്റുകൾ ന്യായീകരിക്കാനാണ് സിപിഐ സെക്രട്ടറി ശ്രമിക്കുന്നതെന്നും തെറ്റായ വിഷയങ്ങളിൽ എതിർ ശബ്ദങ്ങളോ വിമർശനങ്ങളോ ഉന്നയിക്കാൻ സെക്രട്ടറി തയ്യാറാകുന്നില്ലെന്നും ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ തുറന്നടിച്ചു. തെറ്റുകൾ ആണെന്നറിഞ്ഞിട്ടും കാനം പിണറായിയെ ന്യായീകരിക്കുന്നതെന്തിനാണെന്നാണ് പ്രതിനിധികളുയര്‍ത്തുന്ന ചോദ്യം. മുൻ എംഎൽഎ എൽദോ എബ്രഹാമിനെ പൊലീസ് മർദ്ദിച്ചപ്പോഴടക്കം പാർട്ടി സെക്രട്ടറിയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നുവെന്നും പ്രതിനിധികൾ വിമ‍ര്‍ശിക്കുന്നു.

ആരോഗ്യമന്ത്രി വീണാ ജോർജിനെയും സമ്മേളനത്തിൽ പ്രതിനിധികൾ രൂക്ഷമായി വിമർശിച്ചു. മന്ത്രിക്ക് ആരോഗ്യവകുപ്പിൽ നിയന്ത്രണമില്ല. മന്ത്രിയെ ആറു വിളിച്ചാലും ഫോണെടുക്കില്ല . മന്ത്രിയെ മുൻനിർത്തി മന്ത്രിയുടെ കുടുംബങ്ങൾ മന്ത്രിയുടെ പദവി കൈകാര്യം ചെയ്യുന്നു കെകെ ശൈലജയുടെ കാലത്തുണ്ടായിരുന്ന നല്ല പേര് നഷ്ടപ്പെട്ടു. ചിറ്റയം ഗോപകുമാറുമായി മന്ത്രിക്കുണ്ടായിരുന്ന തർക്കം ഇടതുമുന്നണിക്ക് നാണക്കേടായി. മന്ത്രിക്ക് ഫോൺ അലർജിയാണ്. ഔദ്യോഗിക നമ്പരിൽ നിന്ന് മന്ത്രിയെ വിളിച്ചാലും കോളെടുക്കില്ല. ഇടതുപക്ഷ മന്ത്രിക്ക് ചേർന്ന രീതിയിലല്ല മന്ത്രിയുടെ പ്രവർത്തനമെന്നും സിപിഐ വിമർശിച്ചു.ഡെപ്യൂട്ടി സ്പീക്ക‍ര്‍ ചിറ്റയം ഗോപകുമാറും വീണ ജോർജും തമ്മിലുള്ള പ്രശ്നം മുന്നണിക്ക് തന്നെ നാണക്കേട് ഉണ്ടാക്കി. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്നാണ് സംഘടനാ റിപ്പോ‍ര്‍ട്ടിലെ പരാമ‍ര്‍ശം. മന്ത്രി ഫോണുകളെടുക്കുന്നില്ലെന്ന നേരത്തെ ഉയ‍ര്‍ന്ന വിമര്‍ശനം, ജില്ലാ സമ്മേളനത്തിലും സിപിഐ ആവ‍ര്‍ത്തിച്ചു. ഫോൺ അലർജിയുള്ള മന്ത്രി, ഇടത് മുന്നണിക്ക് തന്നെ അപമാനമാണെന്നും സംഘടനാ റിപ്പോര്‍ട്ടിലുണ്ട്.

You might also like

-