ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമനത്തില്‍ രാഷ്ട്രപതി ഒപ്പുവച്ചു

0

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം.ജോസഫ് ഉള്‍പ്പെടെ മൂന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതിയില്‍ നിയമിക്കാനുള്ള കൊളീജിയം ശിപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പുവച്ചു. സീനിയാറിറ്റിയില്‍ മൂന്നാമതായാണു ജസ്റ്റിസ് കെ. എം.ജോസഫിന്റെ നിയമനം.
ജസ്റ്റിസ് ജോസഫിന്റെ പേരു കഴിഞ്ഞ ജനുവരിയില്‍ കൊളീജിയം ശിപാര്‍ശ ചെയ്‌തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അതു തള്ളിക്കളയുകയായിരുന്നു. തുടര്‍ന്ന് ജസ്റ്റിസ് ജോസഫിന്റെ പേരു വീണ്ടും ശിപാര്‍ശ ചെയ്യുകയായിരുന്നു. ഈ തര്‍ക്കത്തിനൊടുവിലാണ് കൊളീജീയത്തിന്റെ സിപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായത്.ഒരു പേരു രണ്ടാമതും ശുപാര്‍ശ ചെയ്താല്‍ അതു സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണു വ്യവസ്ഥ. അതുകൊണ്ടു തന്നെ ജസ്റ്റിസ് ജോസഫിന്റെ പേരു വീണ്ടും കേന്ദ്രം തള്ളിക്കളയുകയെന്നതു സാധ്യമല്ലായിരുന്നു.ജസ്റ്റിസ് ജോസഫിന്റെ പേരു പ്രത്യേകമായും ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരുടെ പേരുകള്‍ മറ്റൊരു ശിപാര്‍ശയായുമാണു കൊളീജിയം കേന്ദ്ര സര്‍ക്കാരിനു കൈമാറിയത്.

You might also like

-