പീഡനം മറച്ചുവച്ചു ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ജോസ് മാവേലി അറസ്റ്റില്‍

പോക്‌സോ നിയമ പ്രകാരമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികളെ പീഡിപ്പിച്ച ഒരു മുൻ അന്തേവാസിയും അറസ്റ്റിലായിട്ടുണ്ട്

0

ആലുവ : കുട്ടികളെ അനധികൃതമായി പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്ന പരാതി മറച്ചുവച്ചതിനെ ജനസേവ ശിശുഭവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റ് ചെയ്തു . പോക്‌സോ നിയമ പ്രകാരമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികളെ പീഡിപ്പിച്ച ഒരു മുൻ അന്തേവാസിയും അറസ്റ്റിലായിട്ടുണ്ട്. അഞ്ചുകുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതി മറച്ചുവെച്ചതാണ് ജോസ് മാവേലിക്കെതിരായ കുറ്റം. നേരത്തെ സമാന പരാതിയില്‍ ജനസേവ ശിശുഭവന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതര സംസ്ഥാനക്കാരായ കുട്ടികളെ അനധികൃതമായി താമസിപ്പിക്കുന്നുവെന്നും ബാലനീതി നിയമം ലംഘിച്ചുവെന്നും ആരോപിച്ചു ജില്ലാ ശിശുക്ഷേമ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക നീതി സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകറാണ് ഏറ്റെടുക്കല്‍ ഉത്തരവു പുറപ്പെടുവിച്ചത്.

ആലുവ യുസി കോളജിനു സമീപം പെണ്‍കുട്ടികള്‍ താമസിക്കുന്ന ശിശുഭവനും നെടുമ്പാശേരി മേയ്ക്കാട് ആണ്‍കുട്ടികളെ താമസിപ്പിക്കുന്ന ബോയ്‌സ് ഹോമുമാണ് സ്ഥാവര ജംഗമ സ്വത്തുക്കള്‍ അടക്കം ഏറ്റെടുത്തത്.
കലക്ടര്‍ മുഹമ്മദ് സഫിറുല്ലയുടെ നിര്‍ദേശപ്രകാരം പറവൂര്‍ തഹസില്‍ദാര്‍ എം.എസ്. ഹരീഷ്, ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ പി.കെ. ബാബു, ഡപ്യൂട്ടി തഹസില്‍ദാര്‍ രാശി മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ എത്തി ആസ്തികള്‍ തിട്ടപ്പെടുത്തിയിരുന്നു.
ആലുവ ശിശുഭവനില്‍ 65 പെണ്‍കുട്ടികളും മേയ്ക്കാട് ബോയ്‌സ് ഹോമില്‍ 75 ആണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. രണ്ടിടത്തുമായി ആറര ഏക്കര്‍ സ്ഥലവും 40,000 ചതുരശ്ര അടി കെട്ടിടവുമുണ്ട്. ഇതിനു 30 കോടി രൂപ വില മതിക്കും. 1999ലാണ് ആലുവ ജനസേവ ശിശുഭവന്‍ തുടങ്ങിയത്. 2007ല്‍ ബോയ്‌സ് ഹോം ആരംഭിച്ചു. ജോസ് മാവേലി അധ്യക്ഷനായ ജനസേവ ചാരിറ്റബിള്‍ സൊസൈറ്റിയാണ് സ്ഥാപനം നടത്തുന്നത്. സൊസൈറ്റിയില്‍ 600 അംഗങ്ങളുണ്ട്.

You might also like

-