തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫ് പ്രവേശനം ഉണ്ടാവണമെന്ന് ജോസ് കെ.മാണി. കോടിയേരിയെയും കാണാതെയും കണ്ടു

എംഎൻ സ്മാരത്തിലേക്ക് വരുമ്പോൾ സിപിഎം വണ്ടി വിട്ടുനൽകിയത് സിപിഐയ്ക്ക് സി പി ഐ എം നൽകുന്ന കൃത്യമായ രാഷ്ട്രീയസൂചനയായിട്ടാണ്

0

കാനത്തിനെ കാണാൻ ജോസിന് എ കെ ജി സെന്ററിൽ നിന്നും കാർ !

തിരുവനതപുരം :തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫ് പ്രവേശനം ഉണ്ടാവണമെന്ന് ജോസ് കെ.മാണി. ആഗ്രഹം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയെയും എൽഡിഎഫ് കണ്‍വീനറെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനേയും അറിയിച്ചു. എകെജി സെന്ററിലെത്തി സിപിഎം നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ജോസ് കെ.മാണി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നതിനിടെയാണ് സന്ദര്‍ശനം.
മുന്നണി പ്രവേശനത്തില്‍ തര്‍ക്കങ്ങളില്ല ഭാവി പരിപാടികള്‍ മുന്നണിയുമായി ആലോചിച്ച് തീരുമാനിക്കും. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തില്‍ സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ച നടക്കാനിരിക്കെയാണ് ജോസ് കെ മാണി കാനത്തെ സന്ദര്‍ശിച്ചത്.

അതേസമയം സി പി ഐ നേതൃത്തത്തെ ഞെട്ടിച്ചാണ് ജോസ് കെ മാണി സി പി ഐ ആസ്ഥാനത്തു എത്തിയത് കാനത്തിനെക്കാണാൻ എ കെ ജി സെന്ററിൽ നിന്നും ജോസിന് കെഎൽ 01 ബിആർ 4813. കാർ വിട്ടു നൽകി , എം എൻ സ്മാരകത്തിൽ ആകെ ജി സെന്ററിന്റെ കാറിലെത്തിയ ജോസ് കെ മാണിയെ കണ്ട മാധ്യമപ്രവർത്തകർ ഒന്ന് അമ്പരന്നു . എകെജി സെന്‍ററിന്‍റെ ഔദ്യോഗിക വാഹനമാണ്. ജോസ് കെ മാണി താമസിക്കുന്ന ഇടത്തുനിന്ന് എം എൻ സ്മാരകത്തിലേക്ക് എത്തിയത്. പാലായിൽ നിന്ന് തിരുവനന്തപുരം വരെ ജോസ് കെ മാണി വന്നത് സ്വന്തം വാഹനത്തിലാണ്. എന്നിട്ടും എംഎൻ സ്മാരത്തിലേക്ക് വരുമ്പോൾ സിപിഎം വണ്ടി വിട്ടുനൽകിയത് സിപിഐയ്ക്ക് സി പി ഐ എം നൽകുന്ന കൃത്യമായ രാഷ്ട്രീയസൂചനയായിട്ടാണ്. വിലയിരുത്തപ്പെടുന്നത് .
പിതാവ് കെ എം മാണിക്കെതിരെ ബാർ കോഴ വിവാദത്തിൽ വൻ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഒരു രാഷ്ട്രീയകക്ഷിയുടെ ആസ്ഥാനമന്ദിരത്തിലേക്ക് മകൻ ജോസ് കെ മാണി എകെജി സെന്‍റർ വിട്ടുനൽകിയ വണ്ടിയിൽ എത്തുമ്പോൾ അത് കേരളരാഷ്ട്രീയചരിത്രത്തിലെ മറ്റൊരു അപൂർവദൃശ്യമാകുന്നു.സിപിഐ ഓഫിസിലേക്ക് എകെജി സെന്ററിന്റെ കാറില്‍ പോയത് ഒരു പ്രശ്നമല്ലന്നും ജോസ് പറഞ്ഞു

You might also like

-