ബൈഡന്റെ വൈസ് പ്രസിഡന്റ് തീരുമാനം അന്തിമഘട്ടത്തില്‍, കമല ഹാരിസിന് മുന്‍ഗണന

മൂന്നു പേരാണ് അവസാന ലിസ്റ്റിലുള്ളതെന്ന് പറയപ്പെടുന്നു. ഇതില്‍ ഏറ്റവും കൂടിയ മുന്‍ഗണന കലിഫോര്‍ണിയയില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ യുഎസ് സെനറ്റര്‍ കമലാ ഹാരിസിനാണ്.

0

വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തീയതി അടുത്തുവരുന്നതോടെ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന തീരുമാനം അന്തിമ ഘട്ടത്തില്‍. ഓഗസ്റ്റ് 1ന് വൈസ് പ്രസിഡന്റിന്റെ പേര്‍ വെളിപ്പെടുത്തുമെന്നാണ് ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഓഗസ്റ്റ് 10 ന് മുമ്പു പ്രഖ്യാപനം ഉണ്ടാകാന്‍ സാധ്യതയില്ല. കാരണം ഡമോക്രാറ്റിക് പാര്‍ട്ടി കണ്‍വന്‍ഷന്‍ ഔദ്യോഗികമായി ജൊ ബൈഡന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു ശേഷമേ പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ.

ഇതിനു മുമ്പു പത്തോളം പേരായിരുന്നു ജൊ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ലിസ്റ്റില്‍. എന്നാല്‍ അത് ഇപ്പോള്‍ ചുരുങ്ങി മൂന്നു പേരാണ് അവസാന ലിസ്റ്റിലുള്ളതെന്ന് പറയപ്പെടുന്നു. ഇതില്‍ ഏറ്റവും കൂടിയ മുന്‍ഗണന കലിഫോര്‍ണിയയില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ യുഎസ് സെനറ്റര്‍ കമലാ ഹാരിസിനാണ്. കലിഫോര്‍ണിയ പ്രതിനിധി കേരണ്‍ ബാസു, ഒബാമ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറായിരുന്ന സൂസന്‍ റൈസ് എന്നിവരാണ് മറ്റു രണ്ടു പേര്‍.

ഇതിനിടെ ജൂലൈ 31ന് 60 ബ്ലാക്ക് ക്ലെര്‍ജിമാര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ബ്ലാക്ക് ലേഡിയെ തിരഞ്ഞെടുക്കണമെന്ന് കത്തു നല്‍കിയിട്ടുണ്ട്. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ഇതാവശ്യമാണെന്നും അവര്‍ പറയുന്നു

You might also like

-