ജുവനൈൽ ജസ്റ്റിസ് ആക്ട് ന്റെ മറവിൽ മദർ തെരേസ്സയുടെ ആശ്രമങ്ങളിൽ പരിശോധനനടത്താണ് കേന്ദ്ര സർക്കാർ നീക്കം

പുതിയ നിയമം മത ന്യൂനപക്ഷണങ്ങളെ തകർക്കാൻ ലക്ഷ്യമിട്ട്

0

ദില്ലി: കുട്ടികളെ വീറ്റതായുള്ള ബി ജെ പി നേതാവിന്റെ ആരോപണത്തെത്തുടർന്ന് മദർ തെരേസയുടെ മിഷനറി ഓഫ് ചാരിറ്റിയിലെ കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങൾ ഉടൻ തന്നെ പരിശോധിച്ചേക്കും . ജാർഖണ്ഡിലെ മിഷനറി ഓഫ് ചാരിറ്റി നടത്തുന്ന സംരക്ഷണ കേന്ദ്രത്തിൽ നിന്നും ഒരു കുട്ടിയെ ദത്തുനല്കിയതായി ആരോപിച്ച് ഇവിടെ പോലീസ് പരിശോധന നടത്തിയിരുന്നു
രാജ്യത്തെ എല്ലാ ശിശു പരിപാലന സ്ഥാപനങ്ങളിലും പരിശോധന നടത്തി ഇത്തരം സ്ഥാപനങ്ങൾ നിയമ പ്രകാരമാണോ നടക്കുന്നതെന്ന് പരിശോധിക്കാൻ കേന്ദ്ര വനിതാ ശിശു പരിപാലന വകുപ്പ് മന്ത്രി മേനക ഗാന്ധി സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിരുന്നു

മദർ തെരേസയുടെ ഉടമസ്ഥതയിലുള്ള റാഞ്ചിയിലെ നിർമൽ ഹൃദയ ശിശുപരിപാലന കേന്ദ്രത്തിൽ നിന്നും അന്തേവാസിയായ കുട്ടിയെ വിറ്റതായി ആരോപിച്ച് ്ഒരു കന്യാസ്ത്രീയും ഒരു ജീവനക്കാരിയെയും ഈ മാസം ആദ്യം അറസ്റ്റ് ച്യ്തിരുന്നു .ഇതേതുടർന്ന് റാഞ്ചിയിൽ മദർ തെരേസയുടെ സ്ഥാപനങ്ങളിക്ക് നേരെ സംഘപരിവാർ സംഘടനകൾ വ്യപകമായ അക്രമo അഴിച്ചുവിട്ടിരുന്നു മദർ തെരേസയുടെ ആശ്രമങ്ങൾക്ക് നേരെ നടന്ന സംഘപരിവാർ അക്രമങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധം അരങ്ങേറുകയുണ്ടായി

ജാർഖണ്ഡ് ലെ എല്ലാ പുനരധിവാസ കേന്ദ്രങ്ങളും പരിശോധിച്ച ആഗസ്ത് ആദ്യം തന്നെ റിപ്പോർട്ടുകൾ നൽകണമെന്ന് നിർദേശം നൽകിയതായി ജാർഖണ്ഡ് ചൈൽഡ് പ്രൊട്ടക്ഷൻ ബോഡി ചെയർപേഴ്സൻ ആർട്ടി കുജുർ വാർത്താ ഏജൻസിയോട് പറഞ്ഞു . “നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം പുനരധിവാസ കേന്ദ്രങ്ങൾ കണ്ടെത്തിയാൽ , ശക്തമായ നടപടി സ്വീകരിക്കും,” ആർട്ടി കുജുർ കൂട്ടിച്ചേർത്തു

രണ്ട് വർഷം മുൻപ് പ്രാബല്യത്തിൽ വന്ന ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടികളെ സംരക്ഷിക്കുന്ന എല്ലാപുനരധിവാസ കേന്ദ്രങ്ങളും കേന്ദ്ര അഡോപ്രോഷൻ റിസോഴ്സ് അതോറിറ്റിയിൽ രജിസ്റ്റർചെയ്യപ്പെടേണ്ടതാണ്

കഴിഞ്ഞ വർഷം ഡിസംബറിനു ശേഷം ഏതാണ്ട് 2,300 സംരക്ഷണ കേന്ദ്രങ്ങൾ CARA യിൽ രജിസ്റ്റർ ച്യ്തിരുന്നു . 4000 ത്തോളംസംരക്ഷണ കേന്ദ്രങ്ങൾ ഇപ്പോഴും .രജിസ്റ്റർചെയ്തട്ടില്ല ഇനിയും ഇത്തരം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യപെടാതിനെ മേനക ഗാന്ധി വിമർശിച്ചു രജിസ്റ്റർ ചെയ്യപ്പെടാത്ത സ്ഥാപനങ്ങളിൽനിന്നും കുട്ടികളെ ദത്തുനൽകുന്നത് നിയമ വിരുദ്ധമെന്നും
അവർ കൂട്ടിച്ചേർത്തു .
രാജ്യത്ത് കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷൻ കണക്കുകൾ പ്രകാരം 2.3 ലക്ഷം കുട്ടികളാണ് ഇതുവരെ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമ മനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളത് ഇനിയും രജിസ്റ്റർ ചെയ്യപ്പെടാത്ത കുട്ടികളുടെ എണ്ണം ഇതിന്റെ പത്തു മടങ്ങെങ്കിലും വരും . രാജ്യത്ത് പ്രവർത്തിക്കുന്ന എൺപത് ശതമാനം
പുനരധിവാസ കേന്ദ്രങ്ങളും ക്രിസ്റ്റീൻ മത ന്യൂന പക്ഷങ്ങളുടേതാണ് കഠിനമായ നിബന്ധനകൾ ഉള്ള നിയമാം അടിച്ചേല്പിച്ച രാജ്യത്തെ ക്രിസ്റ്റിൻ ധർമ്മ സ്ഥാപനങ്ങളെ തകർക്കുകയാണ് കേന്ദ്ര സർക്കാർ നിക്കതിനുപില്ലെന്നും ആരോപണമുണ്ട്

You might also like

-