ജയലളിതയുടെ തോഴി ശശികലയുടെ 1600 കോടി രൂപയുടെ ബിനാമി സ്വത്തുകള്‍ കണ്ടുകെട്ടി

ബിനാമി നിരോധന നിയമ പ്രകാരമാണ് ആദായ നികുതി വകുപ്പിന്റെ നടപടി. 300 കോടി രൂപ മൂല്യം വരുന്ന ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തികളിൽ ഉൾപ്പെടുന്നുണ്ട്.

0

ചെന്നൈ: എഐഡിഎംകെ നേതാവും ജയലതയുടെ തൊഴിയുമായിരുന്ന  വി കെ ശശികലയുടെ ആസ്തികൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. 2000 കോടി രൂപയുടെ ആസ്തികളാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. ബിനാമി നിരോധന നിയമ പ്രകാരമാണ് ആദായ നികുതി വകുപ്പിന്റെ നടപടി. 300 കോടി രൂപ മൂല്യം വരുന്ന ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തികളിൽ ഉൾപ്പെടുന്നുണ്ട്.

സീതാവൂർ, കോടനാട് എന്നിവിടങ്ങളിലാണ് ഈ വസ്തുവകകളുള്ളത്. ശശികലയുടെയും ബന്ധുക്കളായ ഇളവരശി, സുധാകരൻ എന്നിവരുടെ പേരിലുള്ള ഭൂസ്വ്തുക്കളും മരവിപ്പിച്ചു. ഈ വസ്തുവകകളുടെ പുറത്ത് ആദായ നികുതി വകുപ്പിന്റെ ബിനാമി പ്രൊഹിബിഷൻ വിഭാഗം നോട്ടീസ് പതിപ്പിച്ചു.നേരത്തെ ശശികലയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ആദായ നികുതി വകുപ്പ് ആരംഭിച്ചിരുന്നു. ശശികലയുടെ നിയന്ത്രണത്തിലുള്ള ബിനാമി കമ്പനികൾക്കും വിവിധ സബ് രജിസ്ട്രാർ ഓഫീസർമാർക്കും ആദായ നികുതി അധികൃതർ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

You might also like

-