ജസ്റ്റിസ് രമണയും ആന്ധ്ര ഹൈക്കോടതിയും ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു ഗുരുതര ആരോപണവുമായി ആന്ധ്ര മുഖ്യമന്ത്രി

എട്ട് പേജുള്ള കത്തിൽ എൻ.വി രമണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിനായി ജസ്റ്റിസ് രമണ ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നതായി ജഗൻ മോഹൻ റെഡ്ഡി ആരോപിച്ചു.

0

ഹൈദ്രബാദ് :ജുഡീഷ്യറിക്കെതിരെ അസാധാരണ നടപടിയുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. സുപ്രീംകോടതി മുതിർന്ന ജഡ്ജി എൻ.വി.രമണയ്ക്കും ആന്ധ്രാ ഹൈക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്ക് മുഖ്യമന്ത്രി കത്തയച്ചു.എട്ട് പേജുള്ള കത്തിൽ എൻ.വി രമണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിനായി ജസ്റ്റിസ് രമണ ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നതായി ജഗൻ മോഹൻ റെഡ്ഡി ആരോപിച്ചു. ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങൾ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയെന്നും നടപടി സ്വീകരിക്കണമെന്നും ജഗൻ മോഹൻ റെഡ്ഡി കത്തിൽ ആവശ്യപ്പെട്ടു.അടുത്ത വർഷം ചീഫ് ജസ്റ്റിസ് ആകേണ്ട ജഡ്ജിയാണ് ജസ്റ്റിസ് എൻ. വി രമണ. അമരാവതി ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആന്ധ്രാ ഹൈക്കോടതിയുടെ ഇടപെടലിനെതിരെയും സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ പരാതിപ്പെട്ടിട്ടുണ്ട്.

ജഡ്ജ്മാർക്കെതിരായ ആരോപണങ്ങൾക്ക് തെളിവ് നിരത്തിയ മുഖ്യമന്ത്രി, അന്വേഷണം ആവശ്യപ്പെട്ടു. ജസ്റ്റിസ് രമണ ചന്ദ്രബാബു നായിഡുവിന്റെ അടുപ്പക്കാരനാണെന്നും കത്തിൽ ആരോപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി മൂന്നാം ദിവസമാണ് മുഖ്യമന്ത്രി കത്ത് എഴുതിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

You might also like

-