മൂന്ന് പതിറ്റാണ്ടിനിടയ്ക്കുള്ള ഏറ്റവും രൂക്ഷമായ വെട്ടുകളി ആക്രമണം

കൂടുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വെട്ടുകിളിക്കൂട്ടം പരക്കുന്നു

0

കൊവിഡ‍് പ്രതിസന്ധിക്കിടെ തകര്‍ന്ന കാര്‍ഷിക മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് കൂടുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വെട്ടുകിളിക്കൂട്ടം പരക്കുന്നു. രാജസ്ഥാനിലും ഗുജറാത്തിലും മധ്യപ്രദേശിലും ഹരിയാനയിലും പരന്ന വെട്ടുകിളിക്കൂട്ടം ഇപ്പോള്‍ മഹാരാഷ്ട്രയിലേക്കും ഉത്തര്‍പ്രദേശിലേക്കും പഞ്ചാബിലേക്കും പരന്നിരിക്കുകയാണ്.രാജസ്ഥാനിലെ 20 ജില്ലകളിലും മധ്യപ്രദേശിലെ 9 ജില്ലകളിലും ഗുജറാത്തിലെ രണ്ട് ജില്ലകളിലും ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും ഓരേജില്ലകളിലുമായി 47000 ഹെക്ടറുകളെയാണ് വെട്ടുകിളിക്കൂട്ടം ആക്രമിച്ചിരിക്കുന്നതെന്നാണ് കാര്‍ഷിക മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഇവയെ തുരത്താനായി പ്രത്യേക സ്പ്രെയിംഗ് മെഷീന്‍ ഉപയോഗിക്കുകയാണ് സര്‍ക്കാര്‍. ഒപ്പം പ്രതികരണങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. സംഭവം നിരീക്ഷിച്ച്‌ വരുന്ന കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ സംസ്ഥാന കൃഷി മന്ത്രിമാരുമായി മൂന്ന് തവണ സംസാരിച്ചു കഴിഞ്ഞു. ആകാശ മാര്‍ഗ്ഗം കീടനാശിനി തളിക്കുന്നതിന് സര്‍ക്കാര്‍ ടെന്‍ററുകള്‍ ക്ഷണിച്ചിട്ടുണ്ട്.

പച്ചക്കറികള്‍ക്കും ധാന്യങ്ങള്‍ക്കും ഭീഷണിയായ വെട്ടുകിളികള്‍ റാബി വിളകളെ ബാധിക്കില്ല. എന്നാല്‍ മണ്‍സൂണിന് മുമ്ബ് കീടങ്ങളെ ഓടിച്ച്‌ ഖാരിഫ് വിളകളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് എല്‍ഡബ്ല്യുഒ (ലോക്കസ്റ്റ് വാര്‍ണിംഗ് ഓര്‍ഗനൈസേഷന്‍) വ്യക്തമാക്കി.

You might also like

-