വിധവ വിവാദത്തിൽ ആനിരാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ലെന്ന് കാനം

"വിധവ വിവാദത്തിൽ എംഎം മണിയെ വിമർശിച്ച സിപിഐ ദേശീയ നേതാവ് ആനിരാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ലെന്ന് കാനം പറഞ്ഞു. ദേശീയ സെക്രട്ടറിയേറ്റ് അംഗമായ നേതാവ് ഇക്കാര്യങ്ങൾ ഓർക്കേണ്ടതായിരുന്നു. കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിക്കണമായിരുന്നു. സംസ്ഥാന നേതൃത്വവുമായ ചർച്ച ചെയ്യാതെ ആനി രാജ ഉന്നയിച്ച വിമർശനങ്ങളോട് സംസ്ഥാന നേതൃത്വം ഇപ്പോൾ പ്രതികരിക്കേണ്ടതില്ല. ആനി രാജയുടെ ഇത്തരം പ്രതികരണങ്ങൾ ചർച്ച ചെയ്യണമെന്ന് നാഷണൽ എക്സിക്യൂട്ടീവിന് സംസ്ഥാന സെക്രട്ടറിയേറ്റ് കത്ത് നൽകിയിട്ടുണ്ട്

0

തിരുവനന്തപുരം | എം എം മണിയുടെ വിവാദ പരാമർശത്തിൽ വിമർശിച്ച അനിരാജയെ തള്ളി കാനം രാജേന്ദ്രൻ സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . “വിധവ വിവാദത്തിൽ എംഎം മണിയെ വിമർശിച്ച സിപിഐ ദേശീയ നേതാവ് ആനിരാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ലെന്ന് കാനം പറഞ്ഞു. ദേശീയ സെക്രട്ടറിയേറ്റ് അംഗമായ നേതാവ് ഇക്കാര്യങ്ങൾ ഓർക്കേണ്ടതായിരുന്നു.
കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിക്കണമായിരുന്നു. സംസ്ഥാന നേതൃത്വവുമായ ചർച്ച ചെയ്യാതെ ആനി രാജ ഉന്നയിച്ച വിമർശനങ്ങളോട് സംസ്ഥാന നേതൃത്വം ഇപ്പോൾ പ്രതികരിക്കേണ്ടതില്ല. ആനി രാജയുടെ ഇത്തരം പ്രതികരണങ്ങൾ ചർച്ച ചെയ്യണമെന്ന് നാഷണൽ എക്സിക്യൂട്ടീവിന് സംസ്ഥാന സെക്രട്ടറിയേറ്റ് കത്ത് നൽകിയിട്ടുണ്ട് .” കാനം വ്യക്തമാക്കി.

അതേസമയം സമ്മേളനത്തിൽ പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് കാനം മറുപടി പറഞ്ഞില്ല. മുഖ്യമന്ത്രിക്ക് ഇടത് മുഖമില്ലെന്നും ഇടതു സർക്കാരിനെ പിണറായി സർക്കാരെന്ന് ബ്രാൻഡ് ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ജില്ലാ സമ്മേളനത്തിൽ ആക്ഷേപം ഉയർന്നിരുന്നു. ആഭ്യന്തര വകുപ്പിൻ്റെ പ്രവർത്തനത്തെക്കുറിച്ചും ഗുരുതര വിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്. എന്നാൽ ഈ വിമർശനങ്ങൾക്കൊന്നും തന്നെ ജില്ലാ സമ്മേളനത്തിൻ്റെ സമാപന വേദിയിൽ കാനം മറുപടി പറഞ്ഞില്ല.

ജനങ്ങളിൽ നിന്ന് മാറി നടക്കുന്ന പിണറായി ശൈലിമുതൽ ഇടത് സർക്കാരിനെ പിണറായി സർക്കാരെന്ന് മുദ്രകുത്താനുള്ള സിപിഎമ്മിന്‍റെ ബോധപൂവ്വമായ ശ്രമത്തിൽ വരെ വലിയ എതിർവികാരമാണ് സമ്മേളന പ്രതിനിധികളിൽ നിന്ന് ഉണ്ടായത്. ആഭ്യന്തര വകുപ്പ് പരാജയമാണ്. പൊലീസിനെ നിലക്ക് നിർത്തണം. ഇടത് മുന്നണിയുടെ കെട്ടുറപ്പ് സിപിഐയുടെ മാത്രം ഉത്തരവാദിത്തമാകുന്നതിലെ അതൃപ്തിയും പൊതു ചർച്ചയിൽ പ്രതിനിധികള്‍ ഉന്നയിച്ചു.എം.എൽ.എയായിരിക്കെ എൽദോ എബ്രഹാം എഐവൈഎഫ് സമരത്തിന് പോകേണ്ട കാര്യമില്ലായിരുന്നു. എഐഎസ്എഫ് നേതാവ് നിമിഷ രാജുവിന്റെ കാര്യത്തിൽ നടന്നത് ഒരു സാധാരണ വിദ്യാർഥി സംഘട്ടനം മാത്രമാണ്. എസ്.സി-എസ്.ടി നിയമപ്രകാരം കേസ് കൊടുക്കുന്ന കാര്യം പാർട്ടി അറിഞ്ഞിരുന്നില്ല. രണ്ട് എസ്.എഫ്.ഐക്കാരുടെ ജോലി നഷ്ടപ്പെടുമെന്ന സാഹചര്യത്തിലാണ് കേസുമായി മുന്നോട്ടു പോകേണ്ടെന്ന് പാർട്ടി പറഞ്ഞതെന്നും കാനം അറിയിച്ചു.

സിപിഎം വിട്ട് സിപിഐയിലേക്ക് എത്തുന്നവർക്ക് മാന്യമായ പരിഗണന നൽകണമെന്ന നിർദ്ദേശവും തിരുവനന്തപുരം സീറ്റ് തിരിച്ച് പിടിക്കാൻ പാർട്ടി നേതൃത്വം ശക്തിയായി ഇടപെടണമെന്ന ആവശ്യവും ചർച്ചയിലുയർന്നു. പരിസ്ഥിതി പ്രശ്നങ്ങളിലടക്കം പാർട്ടി നിലപാട് ദുർബലമാണ്. പാർട്ടി അംഗത്വം കൂടാത്തതിൽ ബ്രാഞ്ച് കമ്മിറ്റികൾക്ക് വീഴ്ചയുണ്ടെന്ന് പ്രവർത്തന റിപ്പോർട്ട് വിലയിരുത്തി. ജനകീയ അടിത്തറ വിപുലമാക്കാനും ജനകീയ ഇടപെടലുകൾ ശക്തമാക്കാനും ബ്രാഞ്ച് കമ്മിറ്റികൾ തയ്യാറാകണമെന്നാണ് റിപ്പോർട്ടിന്‍റെ ഉള്ളടക്കം .സമ്മേളനം വൈകീട്ട് സമാപിക്കും.മങ്ങാട് രാധാകൃഷ്ണനെ സമ്മേളനം വീണ്ടും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു

You might also like

-