പെഗാസസ് ഉപയോഗിച്ചോ എന്ന് സത്യവാങ്മൂലം നല്‍കാനാവില്ല

പെഗാസസ് ഉപയോഗിച്ചോ എന്ന് സത്യവാങ്മൂലം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

0

പെഗാസസ് ഉപയോഗിച്ചോ എന്ന് സത്യവാങ്മൂലം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കമ്മിറ്റി നിയോഗിച്ചാല്‍ അവിടെ വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന നിലപാടാണ് കേന്ദ്രം സുപ്രീംകോടതിയില്‍ ഇന്ന് സ്വീകരിച്ചത്. വിഷയത്തില്‍ രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കി. ദേശീയ സുരക്ഷയ്ക്കായി ചില നിരീക്ഷണം വേണ്ടുവരുമെന്നും അക്കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു കേന്ദ്രത്തിന്‍രെ വാദം. ദേശീയ സുരക്ഷയെ ബാധിക്കാത്ത വിവരങ്ങള്‍ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.രാജ്യത്തെ പൗരന്മാരാണ് അവകാശലംഘനം കോടതിയില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഒരു വിഭാഗം ആളുകളെ നിരീക്ഷിക്കാന്‍ ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ചോ എന്നതാണ് പ്രശ്നമെന്ന് കോടതി പറഞ്ഞു. നിയമ ലംഘനം നടന്നെന്ന പരാതി ഗൗരവത്തോടെ കാണുന്നുവെന്നും വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സമിതിയുടെ അന്വേഷണം കോടതി നിരീക്ഷണത്തിലാക്കുന്നതിലും എതിർപ്പില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. സമിതിയുടെ കാര്യം ആവർത്തിക്കേണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

You might also like

-