‘പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വ്യാജവീഡിയോ നിർമിച്ചിട്ട് മാധ്യമപ്രവർത്തനത്തിന്റെ പരിരക്ഷ വേണമെന്ന് വാദിക്കുന്നു’ ‘ക്രിമിനല്‍ കുറ്റകരം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുന്നത് അയാളുടെ തൊഴില്‍ നോക്കിയിട്ടല്ല.

ക്രിമിനല്‍ കുറ്റകരം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുന്നത് അയാളുടെ തൊഴില്‍ നോക്കിയിട്ടല്ല. അങ്ങനെ ചെയ്യാന്‍ നിയമം അനുവദിക്കുന്നുമില്ല. വ്യാജ വിഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനമല്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അവരറിയാതെ അതിലുള്‍പ്പെടുത്തിയിട്ട് മാധ്യമപ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്ന് വാദിക്കരുത്. വാര്‍ത്ത ചെയ്യുന്നതിനിടെ ഒരാളെ കൊന്നാല്‍ അത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി അവകാശപ്പെടുമോ? ഏഷ്യാനെറ്റിലെ റെയ്ഡിനെ ബിബിസി റെയ്ഡുമായി ബന്ധപ്പെടുത്തണ്ട്. ഒരു ഭരണാധികാരിയുടെ വര്‍ഗീയ ലഹളയിലുള്ള പങ്കാണ് വെളിച്ചത്തുകൊണ്ടുവന്നതിനാണ് ബിബിസി റെയ്ഡ്"

0

തിരുവനന്തപുരം | സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കുന്ന നടപടിയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജവാര്‍ത്ത വിഷയത്തില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്രിമിനല്‍ കുറ്റകരം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുന്നത് തൊഴില്‍ നോക്കിയിട്ടല്ല. വ്യാജ വിഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനമല്ല എന്നും മുഖ്യമന്ത്രി പറഞ്ഞുപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉൾപ്പെടുത്തി വ്യാജ വീഡിയോ നിർമിച്ചിട്ട് മാധ്യമപ്രവർത്തനത്തിന്റെ പരിരക്ഷ വേണമെന്ന് വാദിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയുമായി ബന്ധപ്പെട്ട വീഡിയോ സത്യവിരുദ്ധമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

“ക്രിമിനല്‍ കുറ്റകരം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുന്നത് അയാളുടെ തൊഴില്‍ നോക്കിയിട്ടല്ല. അങ്ങനെ ചെയ്യാന്‍ നിയമം അനുവദിക്കുന്നുമില്ല. വ്യാജ വിഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനമല്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അവരറിയാതെ അതിലുള്‍പ്പെടുത്തിയിട്ട് മാധ്യമപ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്ന് വാദിക്കരുത്. വാര്‍ത്ത ചെയ്യുന്നതിനിടെ ഒരാളെ കൊന്നാല്‍ അത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി അവകാശപ്പെടുമോ? ഏഷ്യാനെറ്റിലെ റെയ്ഡിനെ ബിബിസി റെയ്ഡുമായി ബന്ധപ്പെടുത്തണ്ട്. ഒരു ഭരണാധികാരിയുടെ വര്‍ഗീയ ലഹളയിലുള്ള പങ്കാണ് വെളിച്ചത്തുകൊണ്ടുവന്നതിനാണ് ബിബിസി റെയ്ഡ്”- മുഖ്യമന്ത്രി പറഞ്ഞു

ഓഡിയോ മറ്റൊരു കുട്ടിയെ ഉപയോഗിച്ച് നിർമ്മിച്ച പുനസംപ്രേക്ഷണം ചെയ്തതായി പരാതിയുണ്ട്. പി വി അൻവറിന്റെ പരാതിയും ലഭിച്ചു. ഇതിൽ അന്വേഷണം നടക്കുന്നു. ചാനൽ ഓഫീസിൽ എസ്എഫ്ഐ സമരത്തിന് എതിരെയും കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ എട്ടു പ്രതികളെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമപ്രവർതകരിൽ മഹാഭൂരിഭാഗം ഇത്തരം ദുഷിപ്പുകൾ മാധ്യമപ്രവർത്തന രംഗത്ത് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ്. അത് അഭിമാനകരമാണ്. വ്യാജ വീഡിയോ നിർമിക്കുകയും അതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉൾപ്പെടുത്തുകയും ചെയ്തിട്ട് മാധ്യമപ്രവർത്തനത്തിന്റെ പരിരക്ഷ വേണമെന്ന് വാദിക്കുകയാണ്. ഒരാളെ കൊലപ്പെടുത്തിയിട്ട് അത് മാധ്യമപ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമപ്രവർത്തനത്തിനെ ഭാഗമായി എന്തുമാകാമോ. ബിബിസി ക്കെതിരായ നടപടിയുമായി ഇതിനെ താരതമ്യപ്പെടുത്താൻ കഴിയില്ല. അത് ഒരു ഭരണാധികാരിയുടെ വർഗീയ കലാപത്തിന്റെ ഭാഗമായുള്ള വാർത്ത പുറത്തുകൊണ്ടുവന്നത്. ഇവിടെ ഏതെങ്കിലും സർക്കാരിനോ ഭരണാധികാരിക്ക് എതിരെയുള്ള ഒന്നും തുറന്നു കാട്ടാനല്ല, അധികാരത്തിലുള്ള ആർക്കും അതിൽ വിരോധമില്ല. ഗവൺമെന്റിന് എതിരായ വാർത്തയല്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

പൗര ജനങ്ങളെ മാധ്യമപ്രവർത്തകരെന്നും അല്ലാത്തവരെന്നും രണ്ടായി ഭരണഘടന വേർതിരിച്ചു കാണുന്നില്ല. സ്വതന്ത്രവും നിർഭയവുമായ മാധ്യമപ്രവർത്തനത്തിന് എല്ലാ പരിരക്ഷയും ഉണ്ടാകും. ഈ സർക്കാരിനെതിരെ എന്തെല്ലാം വിമർശനങ്ങൾ ഈ കഴിഞ്ഞ കാലത്ത് ഉണ്ടായിട്ടുണ്ട്. അതിനെതിരെ ഒന്നും ഒരു പകപോക്കലും ഉണ്ടായിട്ടില്ല. അതുപോലെയല്ല ഇത്. ഈശ്വരൻ തെറ്റ് ചെയ്താലും അത് റിപ്പോർട്ട് ചെയ്യുമെന്നാണ് പറഞ്ഞത്. വ്യാജ റിപ്പോർട്ടുകൾ നൽകുന്നവർക്ക് ആ പേര് ഇന്നത്തെ കാലത്ത് ഉച്ചരിക്കാൻ പോലും അവകാശമില്ല പെൺകുട്ടികളെ ഉപയോഗിച്ച് വ്യാജ വാർത്ത സൃഷ്ടിക്കുന്നവർ ഉണ്ടാകും എന്ന് സ്വപ്നത്തിൽ പോലും സ്വദേശാഭിമാനി കരുതിയിട്ടുണ്ടാവില്ല. ചാനൽ ഓഫീസിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ നിയമനടപടി ഉണ്ടാകും. മാധ്യമ സ്വാതന്ത്ര്യം വായനക്കാരനും സത്യം അറിയാനുള്ള സ്വാതന്ത്ര്യമാണ് . അത് സർക്കാർ പരിരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ്എഫ്‌ഐ പ്രതിഷേധം ശൂന്യവേളയില്‍ അടിയന്തര പ്രമേയമായി വിഷയമായാണ് പ്രതിപക്ഷം കൊണ്ടുവന്നത്. പി സി വിഷ്ണുനാഥ് ആണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. വ്യാജ വാര്‍ത്താ ദൃശ്യം ചമയ്ക്കല്‍ കേസില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ആ നീക്കത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു

You might also like

-