ചാരക്കേസിൽ പുനരന്വേക്ഷണം . നമ്പി നാരായണന് 50ലക്ഷം നഷ്ടപരിഹാരം തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന്ഈടാക്കണം : സുപ്രീംകോടതി;

ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. മുന്‍ ജഡ്ജി ഡി.കെ ജെയിന്‍ അധ്യക്ഷനായ സമിതി അന്വേഷിക്കും

0

ഡൽഹി: കാല്‍നൂറ്റാണ്ടായി തുടരുന്ന നിയമയുദ്ധത്തില്‍ ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. നമ്പി നാരായണന് നീതി. ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധിച്ചു.. നഷ്ടപരിഹാരതുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.

ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. മുന്‍ ജഡ്ജി ഡി.കെ ജെയിന്‍ അധ്യക്ഷനായ സമിതി അന്വേഷിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ സമിതിയിലുണ്ടാകും.കോടതി വിധിയിൽ സന്തോഷമുണ്ടന്ന് നമ്പിനാരായണ പ്രതികരിച്ചു വൈകിയാണെങ്കിലും നിതിളച്ചതായി അദ്ദേഹം പറഞ്ഞു

കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരെ കെട്ടിചമച്ച കേസിന്റെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി തന്റെ ഭാവിയെയും ഐ.എസ്.ആര്‍.ഒയുടെ പുരോഗതിയെയും ബാധിച്ചു. അമേരിക്കന്‍ പൗരത്വവും നാസയുടെ ഫെലോഷിപ്പും വേണ്ടെന്നുവെച്ച് രാജ്യത്തെ സേവിക്കാനെത്തിയ തന്റെ ഭാവിയാണ് ചാരക്കേസില്‍ തകര്‍ന്നതെന്ന് അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കെതിരെ നടപടി വേണമെന്ന ഹൈകോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.  വിഷയത്തിൽ പ്രതികരിക്കാനില്ലന്ന മുൻ ഡിജിപി സിബിമാത്യൂസ് പറഞ്ഞു .അതേസമയം യുക്തിരഹിത വിധിയാണ് സുപ്രിമേ കോടതിയുടെതെന്ന് കെ കെ ജോക്ഷ്വ പറഞ്ഞു

You might also like

-