സൗദി അരാംകോ എണ്ണ ഉത്പാദന കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഇറാൻ : സൗദി

യമനില്‍ നിന്നാണ് ആക്രമണം നടത്തിയതെന്ന ഹൂതികളുടെ വാദം സൗദി തള്ളിയിരുന്നു

0

ദുബായ് :സൗദി അരാംകോ എണ്ണ ഉത്പാദന കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന സൂചനയുമായി സൗദി അറേബ്യയും അമേരിക്കയും രംഗത്ത്. ഇറാനെതിരായ നീക്കം ശക്തമായിരിക്കെ ആഗോള വിപണയില്‍ എണ്ണ വില ബാരലിന് 69 ഡോളറിലാണ് കച്ചവടം തുടങ്ങിയത്.

അരാംകോ പ്ലാന്റ് തുറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം വൈകുന്നതിനാല്‍ കരുതല്‍ ശേഖരത്തില്‍ നിന്നും എണ്ണ ഉപയോഗിക്കാന്‍ വിവിധ രാജ്യങ്ങള്‍ ശ്രമം തുടങ്ങി. യമനില്‍ നിന്നാണ് ആക്രമണം നടത്തിയതെന്ന ഹൂതികളുടെ വാദം സൗദി തള്ളിയിരുന്നു.അരാംകോ പ്ലാന്റുകള്‍ തുറക്കുന്നത് വൈകുമെന്ന് തന്നെയാണ് സൂചന. ഇതിനാല്‍ വില ഇനിയും ഉയരും. ഇതിനിടെ ഇറാനെതിരെ നീക്കമുണ്ടായാല്‍ വില പ്രവചിക്കാന്‍ പോലുമാകില്ലെന്നാണ് വിദഗ്ദരുടെ പക്ഷം.

You might also like

-