ഐ.പി.സി 497 വകുപ്പിന്റെ സാധുത സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ വിധി .വിവാഹേതര ലൈംഗിക ബന്ധത്തില്‍ പുരുഷനെ മാത്രം ശിക്ഷിക്കുന്നതു ശരിയോ?

വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഏകപക്ഷീയമാണെന്നും അന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചു.പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതില്‍ യുക്തിയില്ല.

0

ഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധത്തില്‍ പുരുഷനെ മാത്രം ശിക്ഷിക്കുന്ന ഐ.പി.സി 497 വകുപ്പിന്റെ സാധുത സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ വിധി നാളെ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.

ഓഗസ്റ്റില്‍ ഹര്‍ജി പരിഗണിക്കവെ വിവാഹേതരബന്ധം കുറ്റകരമാക്കുന്ന 497 ാം വകുപ്പിന്റെ സാധുത സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഏകപക്ഷീയമാണെന്നും അന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചു.പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതില്‍ യുക്തിയില്ല. ദാമ്പത്യം നിലനിര്‍ത്താന്‍ പുരുഷനും സ്ത്രീക്കും തുല്യ ഉത്തരവാദിത്തമുണ്ട്. സ്ത്രീ പുരുഷന്റെ സ്ഥാവരജംഗമ സ്വത്താണോയെന്നും കോടതി ചോദിച്ചു. 497ാം വകുപ്പ് തുല്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ഭരണഘടനാ ബെഞ്ച് വാക്കാല്‍ പറഞ്ഞു.
ഒരു വ്യക്തി വിവാഹേതര ബന്ധത്തിലേക്കു പോകുന്നതു തന്നെ വിവാഹം തകര്‍ന്നതിന്റെ സൂചനയാണ്. വിവാഹത്തിന്റെ പവിത്രത സംരക്ഷിക്കപ്പെടേണ്ടതുതന്നെയെങ്കിലും പുരുഷന്റെ സ്വത്തെന്ന മട്ടിലാണു സ്ത്രീയെ 497ാം വകുപ്പ് വിഭാവന ചെയ്തിട്ടുള്ളതെന്നും ബെഞ്ച് പറഞ്ഞു.

 

You might also like

-