പാലാരിവട്ടം പാലം ടി ഒ സൂരജ് അടക്കമുള്ളവരുടെ കസ്റ്റഡികാലവധി നീട്ടി അന്വേഷണ സംഘം കോട്ടയത്ത്

മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് 14 ദിവസത്തേക്ക് കൂടി റിമാന്‍റ് കാലാവധി നീട്ടിയത്.

0

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജടക്കമുള്ള മുന്ന് പ്രതികളുടെ റിമാന്‍റ് കാലാവധി നീട്ടി. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് 14 ദിവസത്തേക്ക് കൂടി റിമാന്‍റ് കാലാവധി നീട്ടിയത്. ഈ മാസം 31 വരെയാണ് പുതിയ റിമാന്‍റ് കാലാവധി ചമ്രവട്ടം പാലം അഴിമതിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും ടി.ഒ സൂരജ് പറഞ്ഞു

അതേസമയം  പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതികേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം കോട്ടയത്ത് യോഗം ചേര്‍ന്നു. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന വിജിലന്‍സ് മേധാവി വിനോദ് കുമാറിന്റെ നേത്യത്വത്തിലുളള സംഘമാണ് യോഗം ചേര്‍ന്നത്.

പുതിയ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ച ശേഷം ആദ്യമായാണ് യോഗം ചേരുന്നത്. ഇതുവരെയുള്ള അന്വേഷണത്തിന്റെ വിലയിരുത്തലാണ് യോഗത്തില്‍ പ്രധാനമായും നടത്തിയത്. നിലവില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ മൊഴികള്‍ വിശദമായി പരിശോധിക്കുകയും കമ്പനി അധികൃതരുടെ മൊഴികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

പുതിയ സംഘത്തില്‍ ഓരോ ഉദ്യോഗസ്ഥനും നിര്‍വഹിക്കേണ്ട ചുമതലകള്‍ വീതിച്ച് നല്‍കി. രേഖകള്‍ വിശദമായി പരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാവുമെന്ന് വിജിലന്‍സ് മേധാവി പറഞ്ഞു.

You might also like

-