ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന

റെയ്‍ഡല്ല, വെറും പരിശോധന മാത്രമാണെന്നും ഫോണുകൾ തിരിച്ചുനൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഓഫികളിൽ മാത്രമാണ് പരിശോധനയെന്നും കമ്പനിയുടെ പ്രമോട്ടർമാരുടെയോ ഡയറക്ടർമാരുടെയോ വസതികളിലും മറ്റു സ്ഥലങ്ങളിലും പരിശോധന നടത്തില്ലെന്നും അവർ അറിയിച്ചു.

0

ഡ‍ൽഹി | ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന. ഇന്നു രാവിലെയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബിബിസി ഓഫിസുകളിൽ എത്തിയത്. രാജ്യാന്തര നികുതി, വിനിമയം എന്നിവയിലെ ക്രമക്കേടുകളെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ചില മാധ്യമപ്രവർത്തകരുടെ ഫോണുകളും രേഖകളും പിടിച്ചെടുത്തു. റെയ്‍ഡല്ല, വെറും പരിശോധന മാത്രമാണെന്നും ഫോണുകൾ തിരിച്ചുനൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഓഫികളിൽ മാത്രമാണ് പരിശോധനയെന്നും കമ്പനിയുടെ പ്രമോട്ടർമാരുടെയോ ഡയറക്ടർമാരുടെയോ വസതികളിലും മറ്റു സ്ഥലങ്ങളിലും പരിശോധന നടത്തില്ലെന്നും അവർ അറിയിച്ചു.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ പുറത്തുവന്ന് ആഴ്ചകൾക്കുശേഷമാണ് ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിൽ റെയ്ഡ് നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഡോക്യുമെന്ററിക്ക് സമൂഹമാധ്യമങ്ങളിൽ കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഡോക്യുമെന്ററി നിരോധിക്കണമെന്ന ഹർജി സൂപ്രീം കോടതി തള്ളി.

You might also like

-