ഇന്ന് രാജ്യത്തിൻറെ 74 സ്വാതന്ത്ര്യദിനം

ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണത്തെ സ്വാതത്ര്യ ദിനാചരണം

0

ഡൽഹി : രാജ്യം74 നാലാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു . കോവിഡ് പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണത്തെ സ്വാതത്ര്യ ദിനാചരണം.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡൽഹിയിലും രാജ്യത്തിന്റെ തന്ത്ര പ്രധാന മേഖലകളിലും സുരക്ഷാ കർശനമാക്കി .കോവിഡിനെതിരായ പോരാട്ടം നയിക്കുന്ന ആരോഗ്യപ്രവർത്തകരെ രാജ്യം ആദരിക്കും. കോവിഡ് നിർദേശങ്ങൾ കർശനമായി പാലിച്ചാണ് ഇത്തവണത്തെ ആഘോഷം. അതിഥികളുടെ എണ്ണം കുറച്ചിട്ടുണ്ട്.

സുരക്ഷാ സേനാംഗങ്ങളും ഡൽഹി പോലീസ് ഉദ്യോഗസ്ഥരും കോവിഡ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചവരോ രോഗമുക്തരോ ആകും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന അറ്റ് ഹോം ഒത്തുചേരൽ പരിപാടി ഒഴിവാക്കിയിട്ടില്ല. ഭീകര ഭീഷണി നേരിടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

കേരളത്തില്‍ മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിലായതിനാല്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ജില്ലാ കലക്ടര്‍മാരാണ് പതാക ഉയര്‍ത്തുക. മലപ്പുറത്ത് ഡെപ്യൂട്ടി കലക്ടറും കോഴിക്കോട് അഡി ജില്ലാ മജിസ്ട്രേറ്റും പതാക ഉയര്‍ത്തും. മറ്റ് ജില്ലകളില്‍ നേരത്തേ നിശ്ചയിച്ച പ്രകാരം മന്ത്രിമാര്‍ പതാക ഉയര്‍ത്തും.

You might also like

-