യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം,കടവഴിയും റഷ്യയുടെ സൈനിക നീക്കം

അമ്പതോളം റഷ്യൻ പടയാളികൾ കൊല്ലപ്പെട്ടു.

0

കീവ് /യുക്രൈൻ | യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. യുക്രെയ്‌നിൽ സംഘർഷാവസ്ഥ തുടരുകയാണ്, അതുകൊണ്ട് യുക്രെയ്‌നിലുള്ള ഇന്ത്യക്കാർ താമസസ്ഥലത്തോ സുരക്ഷിതമായ സ്ഥലങ്ങളിലോ തുടരണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. യാത്രയിലാണെങ്കിലും സുരക്ഷിതരായിരിക്കണമെന്നും നിർദ്ദേശമുണ്ട്. കീവിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർ തിരിതെ മടങ്ങി പോകണം. കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി. യുക്രെയ്ൻ തലസ്ഥാനമായ കീവിലെ വിമാനത്താവളം അടച്ചതോടെ വിമാനസർവ്വീസുകൾ മുടങ്ങിയിരിക്കുകയാണ്.

അതേസമയം യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യക്ക് കനത്ത തിരിച്ചടി നൽകിയതായി യുക്രെയ്ൻ. അഞ്ച് റഷ്യൻ വിമാനങ്ങൾ വെടിവെച്ചിട്ടതായാണ് വിവരം. റഷ്യയിൽ സ്‌ഫോടനമുണ്ടായതായി റോയിറ്റേഴ്‌സും റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുക്രെയ്‌ന്റെ തലസ്ഥാനമായ കീവിൽ ആറിടത്ത് സ്‌ഫോടനമുണ്ടായതിന് പിന്നാലെയാണ് തിരിച്ചടിച്ചത്. റഷ്യൻ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ലുഹാൻസ്ക് മേഖലയിലെ ഷ്ചസ്റ്റിയ പട്ടണത്തിന് നേരെയുള്ള ആക്രമണം ഉക്രേനിയൻ പ്രതിരോധക്കാൻ പ്രത്യാക്രമണത്തിൽ . അമ്പതോളം റഷ്യൻ പടയാളികൾ കൊല്ലപ്പെട്ടു.
“റഷ്യൻ ആക്രമണകാരിയുടെ ആക്രമണത്തിനിരയായ ഷ്ചസ്ത്യ (ലുഹാൻസ്ക് മേഖല) പട്ടണം തിരിച്ചുപിടിച്ചു. ആക്രമിക്കാൻ ശ്രമിക്കുമ്പോൾ ഉപകരണങ്ങൾ നശിപ്പിക്കപ്പെടുകയും 50 ഓളം ശത്രുക്കൾ കൊല്ലപ്പെടുകയും ചെയ്തു.”

റഷ്യയെ സ്വയം പ്രതിരോധിക്കുമെന്നും പരാജയപ്പെടുത്തുമെന്നും യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിട്രി കുലേബ അറിയിച്ചു. പട്ടാളനിയമം രാജ്യത്ത് യുക്രെയ്ൻ നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ പട്ടാളം ഏതറ്റം വരെയും പോകുമെന്ന് യുക്രെയ്ൻ അറിയിച്ചു. തലസ്ഥാന നഗരമായ കീവ് യുക്രെയ്ൻ പട്ടാളത്തിന്റെ കീഴിലായി. എല്ലാവരോടും വീടുകളിൽ തന്നെ തങ്ങണമെന്നും പുറത്തിറങ്ങരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

റഷ്യ ലക്ഷ്യം വെയ്‌ക്കുന്നത് സൈനിക കേന്ദ്രങ്ങളെയാണ്. കര, വ്യോമ, നാവിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണം തുടരുകയാണ്. ബഹുമുഖ ആക്രമണ പദ്ധതിയാണ് റഷ്യ നടപ്പാക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുക്രെയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ യുക്രെയ്‌ന്റെ പ്രധാന നഗരങ്ങളിലെല്ലാം റഷ്യ വ്യോമാക്രമണം നടത്തിയിരുന്നു.
അസോവ് കടലിലെ കപ്പൽ ഗതാഗതം റഷ്യ നിർത്തിവച്ചു, കരിങ്കടൽ തുറന്നു ഉഖൈനിലേക്കുള്ള കടവഴിയുള്ള സൈനികനീക്കം റഷ്യ ആരംഭിച്ചു

You might also like

-