അതിര്‍ത്തിയില്‍ ചൈന പ്രകോപനം തടയിടാൻ  മൗണ്ടെയ്ൻ സ്ട്രൈക്ക് കോർപ്സിന്റെ അയ്യായിരത്തിലധികം സൈനികർ . 

അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക നീക്കങ്ങളുമായി ഇന്ത്യ. ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ഉയര്‍ന്ന മലനിരകളില്‍ യുദ്ധം ചെയ്യുന്ന പ്രത്യേക സേനയെ വിന്യസിച്ചതായാണ്Indian Army's Mountain Strike Corps,റിപ്പോര്‍ട്ട്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മധ്യ

0

ഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക നീക്കങ്ങളുമായി ഇന്ത്യ. ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ഉയര്‍ന്ന മലനിരകളില്‍ യുദ്ധം ചെയ്യുന്ന പ്രത്യേക സേനയെ വിന്യസിച്ചതായാണ്Indian Army’s Mountain Strike Corps,റിപ്പോര്‍ട്ട്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മധ്യ, പശ്ചിമ, കിഴക്കന്‍ സെക്ടറുകളിലാണ് ഇന്ത്യയുടെ സേനാവിന്യാസം.ഇന്ത്യൻ സൈന്യത്തിന്റെ മൗണ്ടെയ്ൻ സ്ട്രൈക്ക് കോർപ്സിന്റെ അയ്യായിരത്തിലധികം സൈനികർ .  സേനയെ വിന്യസികച്ചതായാണ് വിവരം

ഉത്തരാഖണ്ഡ്, ലഡാക്ക്, ഗോര്‍ഖ, അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളില്‍ നൂറ്റാണ്ടുകളായി ഉയര്‍ന്ന മലനിരകളുണ്ട്. കാരക്കോണത്തെ കെ2 കൊടുമുടി, ഉത്തരാഖണ്ഡിലെ നന്ദാദേവി, സിക്കിമിലെ കാഞ്ചന്‍ജംഗ, അരുണാചല്‍ അതിര്‍ത്തിയിലെ നാംചെ ബാര്‍വ എന്നിവ ഇന്ത്യക്ക് മേല്‍ക്കൈ നല്‍കുമ്പോള്‍ ചൈനീസ് മേഖലയിലെ ടിബറ്റന്‍ പീഠഭൂമി പരന്നതാണ് എന്നത് ചൈനക്ക് പ്രതിസന്ധി സൃഷ്ടിക്കും.പ്രത്യേക പരിശീലനം നേടിയ സൈനിക സംഘത്തെ അതിര്‍ത്തിയില്‍ വിന്യസിച്ചതോടെ ചൈനക്ക് ശക്തമായ മുന്നറിയിപ്പാണ് ഇന്ത്യന്‍ സൈന്യം നല്‍കിയിരിക്കുന്നത്. മലനിരകളിലെ യുദ്ധത്തിന് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സൈന്യം കൂടുതല്‍ വിദഗ്ധരാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഗറില്ല യുദ്ധത്തിനും പ്രാവീണ്യം നേടിയ ഇന്ത്യന്‍ സൈന്യത്തിലെ പ്രത്യേക സംഘം ലോകപ്രശസ്തമാണ്.കഴിഞ്ഞ ദിവസം, അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ സൈന്യത്തിന് അനുമതി നല്‍കിയിരുന്നു. സൈന്യത്തിന്റെ റൂള്‍സ് ഓഫ് എന്‍ഗേജ്‌മെന്റില്‍ കേന്ദ്രം മാറ്റം വരുത്തിയതിനു പിന്നാലെയാണ് വീണ്ടും സൈന്യത്തിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു നീക്കം എന്നതും ശ്രദ്ധേയമാണ്.

You might also like

-