എത്യോപ്യ വിമാനാപകടത്തില്‍ മരിച്ചവരിൽ ടെന്നസിയില്‍ നിന്നുള്ള ഇന്ത്യന്‍ ഡോക്ടറും

കെനിയയയിലെ നൈറോബിയിലുള്ള സഹോദരി മൂന്നു ആണ്‍കുട്ടികള്‍ക്കു ജന്മം നല്കിയതിനെ തുടര്‍ന്നു സന്ദര്‍ശനത്തിനെത്തിയതായിരുന്നു. മാതാപിതാക്കളും അവിടെ ഉണ്ടായിരുന്നു. ഈസ്റ്റ് ടെന്നസി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ക്വിലന്‍ കോളജ് ഓഫ് മെഡിസിനിലെ ഡോക്ടറായിരുന്നു മനിഷ.

0

എത്യോപ്യയില്‍ വിമാനം തകര്‍ന്നു മരിച്ച 157 പേരില്‍ ടെന്നസിയില്‍ നിന്നുള്ള ഇന്ത്യന്‍ ഡോക്ട്ടരും മനിഷ നകവരപുവും. 4 ഇന്ത്യാക്കാരാണു അപകടത്തില്‍ മരിച്ചത്. 8 അമേരിക്കക്കാര്‍ അടക്കം 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു
അപകടത്തെത്തുടര്‍ന്ന് ബോയിംഗ് 737 മാക്‌സ്-8 വിമാനങ്ങള്‍ സിഗപ്പൂരടക്കം പല രാജ്യങ്ങളും പറപ്പിക്കുന്നത് നിര്‍ത്തി വച്ചു. ഏതാനും മാസം മുന്‍പ് ഇന്തോനേഷയിലും ഇതേ തരത്തിൽ പെട്ട വിമാനം തകര്‍ന്നു വീണിരുന്നു.അത്യാധുനിക വിമാനമാണിത്. വിമാനത്തിനു സാങ്കേതിക കുഴപ്പമൊന്നുമില്ലെന്നാണ് ബോയിംഗ് കമ്പനി നിലപാട്.
ഡോ. മനിഷ് ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിനിയാണു. കെനിയയയിലെ നൈറോബിയിലുള്ള സഹോദരി മൂന്നു ആണ്‍കുട്ടികള്‍ക്കു ജന്മം നല്കിയതിനെ തുടര്‍ന്നു സന്ദര്‍ശനത്തിനെത്തിയതായിരുന്നു. മാതാപിതാക്കളും അവിടെ ഉണ്ടായിരുന്നു.
ഈസ്റ്റ് ടെന്നസി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ക്വിലന്‍ കോളജ് ഓഫ് മെഡിസിനിലെ ഡോക്ടറായിരുന്നു മനിഷ.

You might also like

-